ബെംഗളൂരു: വന്ദേഭാരത് എക്‌സ്പ്രസുകള്‍ മുഖംമിനുക്കുന്ന തിടുക്കത്തിലാണ്. പുതിയ റൂട്ടുകളില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതിന് ഒപ്പം നേരത്തെ അനുവദിച്ച റൂട്ടുകളില്‍ കോച്ചുകള്‍ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് റെയില്‍വെ. നിറഞ്ഞ യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കാണ് കോച്ചുകള്‍ എണ്ണം വര്‍ധിപ്പിക്കുന്നത്. അത്തരത്തില്‍ ഒരു റൂട്ടാണ് ബെംഗളൂരു-ഹൈദരാബാദ്.
രാജ്യത്തെ രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഈ വന്ദേഭാരത് എക്‌സ്പ്രസില്‍ ഇതുവരെ എട്ട് കോച്ചുകളാണുണ്ടായിരുന്നത്. ഇനി മുതല്‍ 16 ആക്കി ഉയര്‍ത്തി. അതായത്, നേരത്തെ 530 പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ട്രെയിനില്‍ ഇനി മുതല്‍ 1128 പേര്‍ക്ക് യാത്ര ചെയ്യാം. ജൂലൈ 10 മുതലാണ് 14 കോച്ചുള്ള ട്രെയിന്‍ സര്‍വീസ് നടത്തുക. ഇതിന് പുറമെ മറ്റു മൂന്ന് ട്രെയിനുകള്‍ കൂടി ഇരുനഗരങ്ങളെയും ബന്ധിപ്പിച്ച് അനുവദിച്ചിട്ടുണ്ട്.
ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന നഗരങ്ങളാണ് ബെംഗളൂരുവും ഹൈദരാബാദും. അതുകൊണ്ടുതന്നെ ഇവിടെയുള്ള ട്രെയിന്‍ യാത്രാ സൗകര്യം സംബന്ധിച്ച് അറിയുന്നതും താല്‍പ്പര്യമുള്ള കാര്യമാണ്. ഹൈദരാബാദിന് അടുത്ത കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ സ്റ്റേഷനിലേക്കാണ് വന്ദേഭാരത് എക്‌സ്പ്രസ് (20703/20704) സര്‍വീസ് നടത്തുന്നത്.
2023ല്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഏഴ് ചെയര്‍ കാര്‍ കോച്ചുകളുമാണ് വന്ദേഭാരതിലുണ്ടായിരുന്നത്. ഇനി മുതല്‍ രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും 14 ചെയര്‍ കാറുകളുമുണ്ടാകും. എപ്പോഴും വലിയ തിരക്കുള്ള വന്ദേഭാരത് ആണിത്. ടിക്കറ്റ് കിട്ടാനില്ല എന്ന് പരാതികളും ഉയരാറുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കോച്ചുകളുട എണ്ണം വര്‍ധിപ്പിക്കാന്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വെ തീരുമാനിച്ചത്.
320 കിലോമീറ്ററില്‍ അതിവേഗ ട്രെയിന്‍ വരും : സെക്കന്തരാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. സെക്കന്തരാബാദില്‍ നിന്ന് ജൂലൈ 13 മുതല്‍ ആഗസ്റ്റ് 31 വരെയാണ് ഒരു ട്രെയിന്‍ (07079/80) സര്‍വീസ് നടത്തുക. വൈകീട്ട് ആറ് മണിക്ക് സെക്കന്തരാബാദില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.45ന് കര്‍ണാടകയിലെ അര്‍സികെരെയില്‍ എത്തും. രണ്ട് മണിക്കാണ് മടക്ക സര്‍വീസ്. ഞായറാഴ്ചകളില്‍ മാത്രമാകും ഈ ട്രെയിന്‍.
മറ്റൊരു ട്രെയിന്‍ (07069/70) ഹൈദരാബാദില്‍ നിന്ന് വൈകീട്ട് 7.20ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12.45ന് അര്‍സികെരെയില്‍ എത്തും. എല്ലാ ചൊവ്വാഴ്ചകളിലുമായിരിക്കും ഈ സര്‍വീസ്. മടക്ക യാത്ര രണ്ട് മണിക്കാണ്. ആഗസ്റ്റ് 27 വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഇതിന് പുറമെ കച്ചെഗുഡയില്‍ നിന്ന് തിരുപ്പതയിലേക്ക് ചൊവ്വാഴ്ചകളില്‍ രാത്രി 11.30ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തിരുപ്പതിയിലെത്തുന്ന ട്രെയിനും ആരംഭിച്ചിട്ടുണ്ട്.
വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് സമ്മാനിച്ച മൊബൈല്‍ഫോണ്‍ ‘വില്ലനായി’; വീട്ടില്‍ തേടിയെത്തിയത് പോലീസ്
വിവാഹവാർഷികത്തിന് ഭാര്യയ്ക്ക് ഒരു പുതിയ മൊബൈല്‍ഫോണ്‍ സമ്മാനിച്ചതാണ് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ അഭിഭാഷകൻ.ഏറെ സന്തോഷത്തോടെ ഭാര്യ അത് സ്വീകരിക്കുകയുംചെയ്തു. എന്നാല്‍, ഫോണ്‍ ഉപയോഗിച്ചുതുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദമ്ബതിമാരെ തേടി വീട്ടിലെത്തിയത് ഗുജറാത്ത് പോലീസായിരുന്നു. വിവാഹവാർഷിക സമ്മാനമായ ആ മൊബൈല്‍ഫോണിനായാണ് പോലീസും വീട്ടിലെത്തിയത്. ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് ദമ്ബതിമാർക്കും ബോധ്യപ്പെട്ടത്.
സൈബർ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണാണെന്ന് പറഞ്ഞാണ് ഗുജറാത്ത് പോലീസ് അഭിഭാഷകൻ ഭാര്യയ്ക്ക് സമ്മാനിച്ച പുതിയ ഫോണ്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍, കടയില്‍നിന്ന് പുതിയ ഫോണെന്ന് പറഞ്ഞാണ് ഇത് നല്‍കിയതെന്നും പെട്ടിപൊട്ടിയ്ക്കാത്തനിലയിലാണ് ഫോണ്‍ കിട്ടിയതെന്നും അഭിഭാഷകനും പറഞ്ഞു.49,000 രൂപയ്ക്ക് കൊല്‍ക്കത്തയിലെ ഒരു കടയില്‍നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അഭിഭാഷകൻ ഫോണ്‍ വാങ്ങിയത്. ജിഎസ്ടി ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബില്ലും കടയില്‍നിന്ന് നല്‍കിയിരുന്നു.
എന്നാല്‍, ഭാര്യയ്ക്ക് സമ്മാനിച്ച ഫോണ്‍ അവർ ഉപയോഗിച്ചുതുടങ്ങി ഏതാനുംദിവസങ്ങള്‍ക്കുള്ളിലാണ് ഗുജറാത്ത് പോലീസ് ഇവരുടെ വീട്ടിലെത്തിയത്.സൈബർ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ഫോണാണിതെന്നും ഈ ഫോണിന്റെ ഐഎംഇഐ നമ്ബർ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണിന്റെ അതേ നമ്ബറാണെന്നുമാണ് പോലീസ് ഭാഷ്യം. ഇതോടെ ദമ്ബതിമാരും കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കി. ഉപയോഗിച്ച ഫോണ്‍ പുതിയതാണെന്ന് പറഞ്ഞ് കച്ചവടക്കാരൻ കബളിപ്പിച്ചെന്നായിരുന്നു ദമ്ബതിമാരുടെ പരാതി.തുടർന്ന് കച്ചവടക്കാരനെ വിളിപ്പിച്ച് പോലീസ് ചോദ്യംചെയ്തെങ്കിലും വിതരണക്കാരനില്‍നിന്ന് വാങ്ങിയ പുതിയ ഫോണാണെന്നായിരുന്നു ഇയാളുടെയും മൊഴി.
ഫോണ്‍ നേരത്തേ ഉപയോഗിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. കടയിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും ഇനി മൊബൈല്‍ഫോണ്‍ കടയിലേക്ക് നല്‍കിയ വിതരണക്കാരനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.അതിനിടെ, പോലീസ് കസ്റ്റഡിയിലെടുത്ത മൊബൈല്‍ഫോണ്‍ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണ്‍ നേരത്തേ ഉപയോഗിച്ചിരുന്നോ എന്നതടക്കം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. പഴയ ഫോണുകള്‍ പുതിയതാണെന്ന് പറഞ്ഞ് വില്‍പ്പന നടത്തുന്ന സംഘങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.