ബെംഗളൂരു കന്റോണ്‍മെന്റ്- കോയമ്ബത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ച് 4 ദിവസം കഴിയുമ്ബോള്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവ്.
ട്രെയിനുകളില്‍ യാത്ര ചെയ്യാൻ ആളില്ലാത്തതിന്റെ പ്രധാന കാരണം യാത്രാസമയത്തില്‍ വലിയ കുറവില്ലാത്തതും സൗകര്യപ്രദമല്ലാത്ത സമയത്ത് പുറപ്പെടുന്നതുമാണ്. 556 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ ഒരു എക്സിക്യൂട്ടീവ് ചെയര്‍കാറും 7 ചെയര്‍കാറുകളും ഉള്‍പ്പെടെ 8 കൊച്ചുകളാണുള്ളത്. 7 വരെയുള്ള ബുക്കിങ് പരിശോധിച്ചാല്‍, പകുതിയിലധികം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയാണ്.
ചെന്നൈ-മൈസൂരു വന്ദേഭാരത് സ്പെഷല്‍ 31 വരെ
ചെന്നൈ- ബെംഗളൂരു- മൈസൂരു വന്ദേഭാരത് സ്പെഷല്‍ എക്സ്പ്രസിന്റെ (06037/ 06038) സര്‍വീസ് 31 വരെ നീട്ടി. മുൻപ് ഡിസംബര്‍ 27 വരെ സര്‍വീസ് നടത്താനായിരുന്നു തീരുമാനം.
കേരളത്തിലേക്ക് നീട്ടണമെന്ന് ആവശ്യം
ആദ്യ 3 ദിവസത്തെ കോയമ്ബത്തൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള സര്‍വീസ് ഓടിയത് മുഴുവൻ സീറ്റുകളും നിറഞ്ഞാണ്. കോയമ്ബത്തൂര്‍ വരെയുള്ള വന്ദേഭാരത് കേരളത്തിലേക്ക് നീട്ടണമെന്ന ആവശ്യം മലയാളികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നു. പാലക്കാട് വരെയെങ്കിലും നീട്ടിയാല്‍ മധ്യകേരളത്തിലുള്ളവര്‍ക്ക് ഇതേറെ ഗുണം ചെയ്യും. നിലവില്‍ കെഎസ്‌ആര്‍ ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് മാത്രമാണ് കേരളത്തിലേക്കുള്ള ഏക പകല്‍ ട്രെയിൻ.