Home Featured ഗോവയിലേക്ക് പുതുവത്സരം ആഘോഷിക്കാന്‍ പോയ 9കാരനെ കാണാനില്ല;തിരച്ചില്‍ തുടരുന്നു

ഗോവയിലേക്ക് പുതുവത്സരം ആഘോഷിക്കാന്‍ പോയ 9കാരനെ കാണാനില്ല;തിരച്ചില്‍ തുടരുന്നു

by admin

പന്‍ജിം: ഗോവയിലേക്ക് പുതുവര്‍ഷം ആഘോഷിക്കാനായി പോയ വൈക്കം സ്വദേശിയായ 19കാരനെ കാണാനില്ലെന്ന് പരാതി. കുലശേഖരമംഗലം സ്വദേശി സഞ്ജയ്‌യെ ആണ് പുതുവര്‍ഷ ദിനമായ ജനുവരി ഒന്ന് തൊട്ട് കാണാതായത്.യുവാവിനെ കാണാതായ പരാതി ഉയര്‍ന്നതോടെ ഗോവ പോലീസും തലയോലപ്പറമ്പ് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോട്ടയം വൈക്കത്ത് നിന്ന് ഡിസംബര്‍ 29 നാണ് സഞ്ജയ്‌യും കൂട്ടുകാരും ഗോവയ്ക്ക് യാത്ര പോയത്. ഇവര്‍ 30ന് ഗോവയില്‍ എത്തുകയും 31ാം തീയതി മുതല്‍ ആഘോഷം ആരംഭിക്കുകയും ചെയ്തു.നേരത്തെ ബുക്ക് ചെയ്ത പ്രകാരം വാഗറ്റര്‍ ബീച്ചിലായിരുന്നു ഇവരുടെ ആഘോഷ പരിപാടികള്‍. എന്നാല്‍ ബീച്ചില്‍ വെച്ച് കൂട്ടം തെറ്റിപ്പോയ സഞ്ജയ്‌യെ പിന്നീട് കണ്ടെത്താന്‍ ആയില്ലെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. സഞ്ജയ്‌യെ കാണാതായ ഉടന്‍ തന്നെ ഗോവ പോലീസിന് വിവരം കൈമാറിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

വിവരമറിഞ്ഞ ബന്ധുക്കള്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പോലീസും ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. സഞ്ജയ്‌യുടെ ബന്ധുക്കളും ഗോവയില്‍ എത്തി തിരച്ചില്‍ നടത്തുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group