Home covid19 ഗര്‍ഭിണികള്‍ക്കും കോവിഡ്​ വാക്​സിന്‍: ആരോഗ്യ മ​ന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്​…

ഗര്‍ഭിണികള്‍ക്കും കോവിഡ്​ വാക്​സിന്‍: ആരോഗ്യ മ​ന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്​…

by admin

ന്യൂഡല്‍ഹി: ഗര്‍ഭിണികളും കോവിഡ്​ വാക്​സി​നേഷന്​ അര്‍ഹരാണെന്ന്​ കേന്ദ്ര ആ​രോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്​. ഗര്‍ഭകാലത്ത്​ എപ്പോള്‍ വേണമെങ്കിലും കുത്തിവെപ്പെടുക്കാമെന്നാണ്​ നിര്‍ദേശം. ഗര്‍ഭകാലത്ത്​ കോവിഡ്​ ബാധിച്ചാലുള്ള ബുദ്ധിമുട്ടുകള്‍, വാക്​സിനേഷ​െന്‍റ ഗുണങ്ങള്‍, വാക്​സിനേഷ​െന്‍റ പാര്‍ശ്വഫലങ്ങള്‍ എന്നിവയെ കുറിച്ച്‌​ വിശദീകരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

വാക്​സിനേഷ​െന്‍റ ഗുണങ്ങള്‍ മറ്റ്​ ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുമെന്നാണ്​ വിദഗ്​ധ ഉപദേശമെന്ന്​ മന്ത്രാലയം വ്യക്തമാക്കി. ഈ സുപ്രധാന നീക്കത്തിന്​ പിന്നിലുള്ള പ്രധാനപ്പെട്ട നാല്​ കാരണങ്ങള്‍ ഇതാണ്​.

ഗര്‍ഭിണികളല്ലാത്തവരെ അപേക്ഷിച്ച്‌​ ഗര്‍ഭിണികള്‍ക്ക്​ കോവിഡ്​ ബാധ മൂലം കടുത്ത അസുഖം വരാന്‍ സാധ്യതയുണ്ടെന്നാണ്​ നിലവിലെ തെളിവുകള്‍ സൂചിപ്പിക്കുന്നത്​.കോവിഡ് 19 ബാധിച്ച ഗര്‍ഭിണികള്‍ക്ക് മാസം തികയാതെ പ്രസവിക്കാന്‍ സാധ്യത കൂടുതലാണ്. കൂടാതെ നവജാതശിശുരോഗം ഉള്‍പ്പെടെയുള്ള മറ്റ് പ്രതികൂല ഗര്‍ഭധാരണ സാധ്യതകളും കൂടുതലാണ്.മിക്ക ഗര്‍ഭിണികള്‍ക്കും രോഗലക്ഷണം കുറവോ നേരിയ രോഗമോ ഉള്ളവരാണെങ്കില്‍ അവരുടെ ആരോഗ്യം അതിവേഗം വഷളാകും. അത്​ ​പ്രസവത്തെ ബാധിക്കുകയും ചെയ്യാംഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്​ നല്‍കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശയും മന്ത്രാലയം ഉദ്ധരിക്കുന്നു

വാക്​സിനേഷ​െന്‍റ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ?

മറ്റുള്ളവരെ പോലെ തന്നെ കോവിഡ്​ വാക്​സിന്‍ ഗര്‍ഭിണികള്‍ക്കും സുരക്ഷയും സംരക്ഷണവും നല്‍കുമെന്നാണ്​ ആരോഗ്യ മന്ത്രാലയം അടിവരയിട്ട്​ പറയുന്നത്​. നിലവിലെ സാഹചര്യത്തില്‍ കോവിഡ് വാക്സിനുകള്‍ ഗര്‍ഭിണിക്കോ ഗര്‍ഭസ്ഥ ശിശുവിനോ അപകടമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്​ധര്‍ വിശ്വസിക്കുന്നുവെന്നാണ്​ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്​.

ചെറിയ രീതിയിലുള്ള പനി, കുത്തിവെപ്പെടുത്ത സ്​ഥലത്ത്​ വേദന, ഒന്ന്​ രണ്ട്​ ദിവസത്തെ വല്ലായ്​മ എന്നിങ്ങനെ വാക്​സിനെടുത്താല്‍ സാധാരണയായി കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്​. വാക്സിനേഷന്‍ കഴിഞ്ഞ് 20 ദിവസത്തിനുള്ളില്‍ അപൂര്‍വമായ പ്രതികൂല പ്രതികരണത്തിനുള്ള സാധ്യതയുണ്ടെന്ന്​ (1-5 ലക്ഷത്തില്‍ ഒന്ന്) അവര്‍ മുന്നറിയിപ്പ്​ നല്‍കുന്നു. ഇതിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ്.

എന്തൊക്കെയാണ്​ ആ അപൂര്‍വ ലക്ഷണങ്ങള്‍

അടിയന്തിര ശ്രദ്ധ ആവശ്യമായ രോഗലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന്​ ആരോഗ്യമന്ത്രാലയം പട്ടികയാക്കി തിരിച്ചിട്ടുണ്ട്​.

ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്​നെഞ്ചുവേദനകെകാലുകളില്‍ തൊടു​േമ്ബാള്‍ വേദന അല്ലെങ്കില്‍ നീര്​കുത്തിവെപ്പെടുത്ത ഭാഗത്ത്​ ചെറിയ രീതിയില്‍ രക്തസ്രാവം അല്ലെങ്കില്‍ ചര്‍മത്തില്‍ മുറിവ്ഛര്‍ദ്ദിയുമായോ അല്ലാതെയോ ഉള്ള സ്ഥിരമായ വയറുവേദനഛര്‍ദ്ദിയുമായോ അല്ലാതെയോ ഉള്ള കോച്ചിപ്പിടുത്തംകൈകാലുകളുടെയോ അല്ലെങ്കില്‍ ശരീരത്തി​െന്‍റ ഏതെങ്കിലും പ്രത്യേക വശത്തെ ബലഹീനത / പക്ഷാഘാതംനിരന്തരമായ ഛര്‍ദ്ദിമങ്ങിയ കാഴ്ച അല്ലെങ്കില്‍ കണ്ണുകളില്‍ വേദനവാക്​സിന്‍ എടുക്കേണ്ടാത്ത ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ക്കുള്ള ദോഷഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് സമാനമാണ്മുമ്ബത്തെ ഡോസ്​ സ്വീകരിച്ചപ്പോള്‍ അലര്‍ജിയുള്ളവര്‍വാക്സിനുകള്‍, കുത്തി​െവപ്പുകള്‍, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവക്ക്​ അലര്‍ജിയുള്ളവര്‍

,വാക്​സിന്‍ എടുക്കേണ്ടാത്ത ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ക്കുള്ള ദോഷഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് സമാനമാണ്

മുമ്പത്തെ ഡോസ്​ സ്വീകരിച്ചപ്പോള്‍ അലര്‍ജിയുള്ളവര്‍വാക്സിനുകള്‍, കുത്തി​െവപ്പുകള്‍, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവക്ക്​ അലര്‍ജിയുള്ളവര്‍കോവിഡ്​ ഭേദമായവര്‍ എന്തുചെയ്യണം?

കോവിഡ്​ ബാധിച്ച്‌​ 12 ആഴ്​ചകള്‍ക്ക്​ ശേഷമോ രോഗമുക്തി നേടിയ ശേഷം നാല്​ മുതല്‍ എട്ട്​ ആഴ്​ചകള്‍ക്ക്​ ശേഷ​മോ മാത്രമേ വാക്​സിന്‍ സ്വീകരിക്കാന്‍ പാടുള്ളൂവെന്നാണ്​​ നിര്‍ദേശം.

മോണോക്ലോണല്‍ ആന്‍റിബോഡിയോ കോണ്‍വാലസെന്‍റ്​ പ്ലാസ്​മ എന്നീ ചികിത്സകള്‍ക്ക്​ വിധേയമായവരോ കോവിഡ്​ ബാധിച്ച്‌​ ചികിത്സയില്‍ കഴിയുന്നവരോ താല്‍ക്കാലത്തേക്ക്​ വാക്​സിനെടുക്കരുത്​. ഗര്‍ഭകാലത്ത്​ കോവിഡ്​ ബാധിതയായാല്‍ പ്രസവം കഴിഞ്ഞ ​ശേഷം വാക്​സിനെടുക്കാം.

കോവിഡ്​ ഗര്‍ഭിണിയെയും ഗര്‍ഭസ്ഥ ശിശുവിനെയുമ എ​ങ്ങനെയാണ്​ ബാധിക്കുന്നത്​?

കോവിഡ്​ ബാധിച്ച 90 ശതമാനത്തിന്​ മേല്‍ ഗര്‍ഭിണികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ്​ ആരോഗ്യ മന്ത്രാലയം പറയുന്നത്​. എന്നാല്‍ ദ്രുതഗതിയില്‍ കുറച്ച്‌ സമയത്തിനുള്ളില്‍ ആരോഗ്യ നില വഷളാകാന്‍ സാധ്യതയുണ്ട്​. ഗര്‍ഭകാലത്ത്​ കോവിഡ് പോസിറ്റീവായ യുവതികള്‍ ജന്മം നല്‍കിയ 95 ശതമാനത്തിന്​ മുകളില്‍ കുഞ്ഞുങ്ങളും നല്ല ആരോഗ്യ നിലയിലായിരുന്നു.ഗര്‍ഭകാലത്ത്​ കോവിഡ്​ പോസിറ്റീവാകുന്നത്​ മാസം തികയാതെ പ്രസവിക്കുന്നതിന്​ കാരണമാകും. ചിലപ്പോള്‍ നവജാത ശിശുവി​െന്‍റ ആശുപത്രി വാസത്തിനോ അല്ലെങ്കില്‍ മരണത്തിനോ തന്നെ അത്​ കാരണമാകുമെന്നാണ്​ ആരോഗ്യ മന്ത്രാലയം പറയുന്നത്​.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group