Home Featured ഉത്തരാഖണ്ഡിലെ ടണലില്‍ നാല്‍പ്പതുപേര്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍, പ്രാണവായുവും ഭക്ഷണവും എത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡിലെ ടണലില്‍ നാല്‍പ്പതുപേര്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍, പ്രാണവായുവും ഭക്ഷണവും എത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

by admin

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഉളളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. നാല്‍പ്പത് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരുമായി വാക്കിടോക്കി വഴി ബന്ധപ്പെട്ടെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പൈപ്പുവഴി വെള്ളവും ഭക്ഷണവും എത്തിക്കുന്നതും തുടരുകയാണ്. എല്ലാവരെയും പുറത്തെത്തിക്കുംവരെ ഈ രീതി തുടരാനാണ് തീരുമാനം.13 മീറ്റര്‍ വീതിയുള്ള തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തൊഴിലാളികള്‍ക്ക് പുറത്തേക്ക് വരാനുള്ള പാത ഒരുക്കാനാണ് ഇപ്പോഴത്തെ ശ്രമം.

തുരങ്കത്തിന്റെ തകര്‍ന്ന ഭാഗം പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ്. യന്ത്രസഹായത്തോടെ ഇരുപതുമീറ്ററോളം സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്നിശമന സേനയും നാഷണല്‍ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്.

24 മണിക്കൂർ പിന്നിട്ടിട്ടും 40 പേരാണ് ഇടിഞ്ഞ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. വോക്കി ടോക്കിയിലൂടെ ഇവരോട് സംസാരിച്ചു. 60 മീറ്റർ ദൂരത്തിൽ ദൂരത്തിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലാണ് സംഭവം. ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാദൌത്യം നടത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group