വാഷിംഗ്ടണ്‍: ബൈജു രവീന്ദ്രൻ 1.07 ബില്യണ്‍ ഡോളർ നല്‍കണമെന്ന് യു.എസ് പാപ്പരത്ത കോടതി. നിരന്തരമായി രേഖകള്‍ സമർപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് ഡെല്‍വെയർ പാപ്പരത്ത കോടതി ജഡ്ജി ബ്രെണ്ടൻ ഷാനോണ്‍ പറഞ്ഞു.രേഖകള്‍ സമർപ്പിക്കുന്നതില്‍ ബൈജു രവീന്ദ്രൻ നിരന്തരമായി പരാജയപ്പെട്ടതോടെയാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്.2021ലാണ് ബൈജു ആല്‍ഫ എന്ന പേരില്‍ ബൈജു രവീന്ദ്രൻ യു.എസില്‍ എസ്.പി.വി സ്ഥാപിക്കുന്നത്. 1.2 ബില്യണ്‍ ഡോളർ വായ്‌പ എടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. തുടർന്ന് 2022ല്‍ ബൈജു ആല്‍ഫ കമ്ബനി ഏകദേശം 533 മില്യണ്‍ ഡോളർ അനധികൃതമായി കൈമാറിയെന്ന് കണ്ടെത്തുകയും ഈ ഇടപാടിന്റെ വിവരങ്ങള്‍ കോടതിയില്‍ സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇത് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് ബൈജു രവീന്ദ്രന് കുരുക്കായത്.അതേസമയം, ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ബൈജു രവീന്ദ്രൻ പ്രതികരിച്ചു. കേസില്‍ രേഖകള്‍ സമർപ്പിക്കാനും തന്റെ വാദം രേഖപ്പെടുത്താനും ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് പാരീസില്‍നിന്നുള്ള പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഗ്ലാസ് ട്രസ്റ്റ് ഡെലാവേർ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്നും ബൈജു രവീന്ദ്രൻ കുറ്റപ്പെടുത്തി.അതിനിടെ, പാപ്പരത്ത നടപടി നേരിടുന്ന ബൈജുവിനെ ഏറ്റെടുക്കാൻ ഒരു കമ്ബനി നേരത്തെ മുന്നോട്ട് വന്നിരുന്നു. രഞ്ജൻ പൈയുടെ മണിപ്പാല്‍ എജുക്കേഷൻ ആൻഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) ആണ് ബൈജുവിന്റെ കമ്ബനിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ബൈജൂസിന്റെ മാതൃകമ്ബനിയായ തിങ്ക് ആൻഡ് ലേണിന്റെ മുഴുവൻ ആസ്തികളും സ്വന്തമാക്കാനാണ് രഞ്ജൻ പൈ ഒരുങ്ങുന്നത്.മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യാ ഗോകുല്‍നാഥും ചേർന്ന് 2011-ല്‍ ബെംഗളൂരു കേന്ദ്രമായി ആരംഭിച്ച ബൈജൂസിന്റെ മൂല്യം 2022-ല്‍ 2,200 കോടി ഡോളർ (അന്നത്തെ വിപണിമൂല്യം അനുസരിച്ച് ഏതാണ്ട് 1.83 ലക്ഷം കോടി രൂപ) വരെയായി ഉയർന്നിരുന്നു. എന്നാല്‍, പിന്നീട് പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു