Home Featured വിമാനം ടേക്ക് ഓഫിന് പിന്നാലെ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും മക്കളും മരണപ്പെട്ടു

വിമാനം ടേക്ക് ഓഫിന് പിന്നാലെ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും മക്കളും മരണപ്പെട്ടു

by admin

ലോസ് ആഞ്ജലീസ്: വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും(51) രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു. ഒലിവറിന്റെ മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരണപ്പെട്ടത്. അവധി ആഘോഷിച്ച് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയന്‍ കടലില്‍ പതിക്കമയായിരുന്നു.

വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരിച്ചതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ക്രിസ്റ്റ്യന്‍ ഒലിവറും കുടുംബവും. വിമാനം അപകടത്തില്‍പ്പെട്ട് വീണ ഉടനെ തന്നെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സ്ഥലത്ത് എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ചെറുവിമാനത്തില്‍ സഞ്ചരിച്ച എല്ലാവരും മരണപ്പെടുകയായിരുന്നു.

അറുപതിലേറെ സിനിമകളിലും ടിവി ഷോകളിലും ക്രിസ്റ്റ്യന്‍ ഒലിവര്‍ വേഷമിട്ടിട്ടുണ്ട്. ര്‍006-ല്‍ പുറത്തിറങ്ങിയ ദ് ഗുഡ് ജര്‍മന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഒലിവറിന്റെ പ്രശസ്ത ചിത്രം 2008ല്‍ വന്ന ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസര്‍’ ആണ്.

You may also like

error: Content is protected !!
Join Our WhatsApp Group