ബംഗളൂരു: കർണാടകയിലെ മാണ്ഡ്യയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ പ്രവീണ്‍ ആണ് അറസ്റ്റിലായത്.ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 18 മാസമായി മാണ്ഡ്യയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ് ഇവർ.
പ്രതിയും ഇവിടെ ജീവനക്കാരനായിരുന്നു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഫാക്ടറി പരിസരത്ത് നിന്ന് അകലെ, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയതിനു ശേഷമാണ് ഇയാള്‍ കൃത്യം നടത്തിയത്.കുട്ടിയെയും പ്രവീണിനെയും കാണാതായതിനെ തുടർന്ന് ദമ്ബതികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
അടപ്പ് തുറന്ന് ആവോളം മദ്യം കുടിക്കുന്ന എലികള്‍, ഒന്നും രണ്ടുമല്ല 802 കുപ്പി വിദേശി; സ്റ്റോക്ക് കുറഞ്ഞപ്പോള്‍ വിചിത്രവാദം
അഴിമതിയും തട്ടിപ്പും നടത്തുന്ന കഥകളില്‍ പലപ്പോഴും പഴി കേള്‍ക്കുന്ന ഒരു ജീവിയാണ് എലി. ഇവിടെയും കഥ മറ്റൊന്നല്ല.ഝാർഖണ്ഡിലെ ധൻബാദില്‍, കാണാതായ വിദേശമദ്യത്തിൻ്റെ സ്റ്റോക്ക് വിശദീകരിക്കാൻ കഴിയാതെ വന്ന വ്യാപാരികളും കുറ്റംചുമത്തിയത് പാവം എലിയെ തന്നെ. ഏകദേശം 800 കുപ്പികളില്‍ നിന്ന് എലികള്‍ മദ്യം കുടിച്ചതായാണ് വ്യാപാരികളുടെ വിചിത്രമായ ആരോപണം.പുതിയ മദ്യനയം നിലവില്‍ വരുന്നതിന് ഒരു മാസം മുൻപാണ് ചില വ്യാപാരികളുടെ ഈ ‘എലി’ ന്യായീകരണം.
സെപ്റ്റംബർ ഒന്നിന് പുതിയ നയം നടപ്പിലാക്കും മുൻപായി, സർക്കാർ മദ്യ സ്റ്റോക്കുകള്‍ പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ധൻബാദിലെ ബാലിയാപുർ, പ്രധാൻ ഖുണ്ട എന്നിവിടങ്ങളിലെ കടകളില്‍ പരിശോധന നടന്നു.മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ സ്റ്റോക്ക് പരിശോധനയില്‍, 802 വിദേശമദ്യക്കുപ്പികള്‍ ഒഴിഞ്ഞതോ അല്ലെങ്കില്‍ പാതി ഒഴിഞ്ഞതോ ആണെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച് വ്യാപാരികളോട് ചോദിച്ചപ്പോഴാണ് എല്ലാവരും എലികളുടെ മേല്‍ കുറ്റംചുമത്തിയത്.
കുപ്പികളുടെ അടപ്പുകള്‍ എലികള്‍ കടിച്ച് പൊട്ടിക്കുകയും മദ്യം കുടിക്കുകയും ചെയ്തുവെന്നായിരുന്നു അവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്.എന്നാല്‍ ഈ വാദം അധികാരികള്‍ മുഖവിലയ്‌ക്കെടുത്തില്ല. കുറവുള്ള മദ്യത്തിന് നഷ്ടപരിഹാരം നല്‍കാൻ വ്യാപാരികള്‍ക്ക് നോട്ടീസ് അയക്കുമെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ രാംലീല രവാനി പറഞ്ഞു. മദ്യ സ്റ്റോക്ക് കുറഞ്ഞതിന് വ്യാപാരികള്‍ എലികളെ കുറ്റപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, “അസംബന്ധം” എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.ധൻബാദില്‍ ഇത്തരം തട്ടിപ്പുകളില്‍ എലികളെ കുറ്റപ്പെടുത്തുന്നത് ഇത് ആദ്യമായിട്ടല്ലെന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത.
നേരത്തെ, പോലീസ് പിടിച്ചെടുത്ത 10 കിലോ ഭാംഗും 9 കിലോ കഞ്ചാവും എലികള്‍ തിന്നതായി ആരോപണമുയർന്നിരുന്നു. ഈ വിഷയം കോടതിയില്‍ എത്തുകയും, അസംബന്ധകരമായ ഈ വാദത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കോടതി ശാസിക്കുകയും ചെയ്തു.ഝാർഖണ്ഡിൻ്റെ പുതിയ മദ്യനയം അനുസരിച്ച്, മദ്യഷാപ്പുകളുടെ നടത്തിപ്പും വിതരണവും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് സ്വകാര്യ ലൈസൻസികളിലേക്ക് മാറും. ഇവരെ ഓണ്‍ലൈൻ നറക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുക. റവന്യൂ പിരിവില്‍ സുതാര്യത വർദ്ധിപ്പിക്കാനും സംസ്ഥാനത്തിന്റെ ഭരണ ഭാരം കുറയ്ക്കാനുമാണ് ഈ നയം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.