Home Featured രണ്ടാംഭാര്യയുടെ പ്രേതത്തെ പേടി’; 36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷൻ

രണ്ടാംഭാര്യയുടെ പ്രേതത്തെ പേടി’; 36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷൻ

by admin

രണ്ടാംഭാര്യയുടെ പ്രേതത്തെ പേടിച്ച്‌ 36 വര്‍ഷമായി സാരിയുടുത്ത് സ്ത്രീയായി ജീവിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.യുപിയിലെ ജൗണ്‍പൂര്‍ സ്വദേശിയാണ് ഈ വിചിത്ര ജീവിതം നയിക്കുന്നത്.മുമ്ബ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് പുരുഷനായി ജീവിക്കുന്നത് ഉപേക്ഷിച്ച്‌ സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു.മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ഇയാള്‍. മരിച്ചുപോയ രണ്ടാം ഭാര്യയുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ക്ക് 9 മക്കളാണുള്ളത്. അതില്‍ ഏഴ് പേരും മരണപ്പെട്ടുവെന്നും ഇയാള്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സ്ത്രീയായി ജീവിക്കുകയാണ് ഇയാള്‍. പ്രേതങ്ങളെ പേടിച്ചാണ് ഈ ജീവിതരീതി പിന്തുടരുന്നതെന്നാണ് ഇയാള്‍ പറയുന്നത്. രണ്ടാം ഭാര്യയുടെ മരണശേഷം അവളെ സ്വപ്‌നം കണ്ടിരുന്നു.അവളുടെ പ്രേതം എന്നെ ഉപദ്രവിച്ചു. അതുകൊണ്ടാണ് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചത്. ഒമ്ബത് മക്കളില്‍ ഏഴ് പേരും മരിച്ചു- അദ്ദേഹം പറഞ്ഞു. അതേസമയം, ഗ്രാമത്തിലെ നിരവധി പേരാണ് ഇയാളുടെ വിചിത്ര ജീവിതരീതിയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് ചിലര്‍ സംശയിക്കുന്നത്. ചിലര്‍ പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ അംഗീകരിക്കുന്നുമുണ്ട്.

ഇതെല്ലാം അന്ധവിശ്വാസങ്ങളാണെന്നും ഇയാള്‍ക്ക് മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

ശാരീരികബന്ധം ഇല്ലാത്തിടത്തോളം ഭാര്യക്ക് മറ്റു പുരുഷൻമാരോട് തോന്നുന്ന പ്രണയം വിശ്വാസ വഞ്ചനയായി കാണാനാകില്ല -മധ്യപ്രദേശ് കോടതി

ശാരീരിക ബന്ധമില്ലാത്തിടത്തോളം വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനോട് തോന്നുന്ന അടുപ്പവും പ്രണയവും വിശ്വാസ വഞ്ചനയായി കാണാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.അത് വിവാഹേതര ബന്ധമായോ ജാരവൃത്തിയോ ആയി കാണാനാകില്ല. ഇതിന്റെ പേരില്‍ ജീവനാംശം നല്‍കാതിരിക്കാനാവില്ലെന്നും ജസ്റ്റിസ് ജി.എസ്. അഹ്ലുവാലിയ വിധിച്ചു.ഭാര്യക്ക് ജീവനാംശം നല്‍കുന്നതില്‍ യുവാവ് നല്‍കിയ പുനഃപരിശോധന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

മറ്റ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാത്തിടത്തോളം ആ ബന്ധത്തെ അവിഹിത ബന്ധമായി കണക്കാക്കാനാകില്ല. പാതിവ്രത്യഭംഗം, അല്ലെങ്കില്‍ ജാരവൃത്തി എന്ന് പറയണമെങ്കില്‍ അവിടെ ലൈംഗിക ബന്ധം കൂടി ഉള്‍പ്പെടണം. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളു. വൈകാരികമായ അടുപ്പം ജാരവൃത്തിയല്ലെന്നും കോടതി നിരീക്ഷിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group