ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നീക്കവുമായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. 21 വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകളെയും ലാഡ്‌ലി ബെഹ്ന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു.
ഇതോടെ യുവതികള്‍ക്ക് പ്രതിമാസം 1250 രൂപ പ്രതിമാസം ധനസഹായം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയുടെ ജനസമ്ബര്‍ക്ക പരിപാടിയായ ജൻ ആശിര്‍വാദ് യാത്രയുടെ ഭാഗമായി ജബല്‍പൂരിലെ രഞ്ജി മേഖലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗ്യരായ സ്ത്രീകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇവര്‍ക്ക് അടുത്ത മാസം മുതല്‍ തന്നെ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഏകദേശം 1.32 കോടി സ്ത്രീകള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ക്രമേണ പ്രതിമാസം 3000 രൂപയായി ധനസഹായം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്‍ പ്രകാരം ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ലഭിക്കും.
ലാഡ്‌ലി ബെഹ്ന പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ധനസഹായം 1250 (മുൻപ് 1000 രൂപ ) ആയി ഉയര്‍ത്തിയെന്നും 450 രൂപ ഗ്യാസ് സിലിണ്ടറുകള്‍ക്കായി നല്‍കുമെന്ന് മുൻപും പ്രഖ്യാപിച്ചിരുന്നു.