Home Featured ആധാറും പാൻ കാര്‍ഡും ലിങ്ക് ചെയ്യാത്തവരില്‍ നിന്ന് 600 കോടിയോളം രൂപ പിഴ ഈടാക്കിയെന്ന് കേന്ദ്രം

ആധാറും പാൻ കാര്‍ഡും ലിങ്ക് ചെയ്യാത്തവരില്‍ നിന്ന് 600 കോടിയോളം രൂപ പിഴ ഈടാക്കിയെന്ന് കേന്ദ്രം

by admin

ന്യൂഡല്‍ഹി: അക്കൗണ്ട് നമ്ബർ അല്ലെങ്കില്‍ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരില്‍ നിന്ന് ഈടാക്കിയ പിഴ 600 കോടി കടന്നെന്ന് കേന്ദ്രം. ജൂലൈ 1 മുതല്‍ ജനുവരി 31 വരെയാണ് പിഴയിനത്തില്‍ 600 കോടി രൂപ ഈടാക്കിയതെന്ന് കേന്ദ്രം ലോക്സഭയില്‍ അറിയിച്ചത്.

ജനുവരി 29 വരെ 11.48 കോടി ആളുകള്‍ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് സംശയമുള്ളവർക്ക് അത് ഉറപ്പാക്കാൻ ഓണ്‍ലൈൻ, എസ്‌എംഎസ് മാർഗം ഉപയോഗിക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group