മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരണം നടത്തിയത്. ഇത്തവണത്തെ ബജറ്റില്‍ ഊന്നല്‍ കൊടുത്തത് തൊഴില്‍ മേഖലയ്ക്കാണ്. പ്രതീക്ഷിച്ചത് പോലെ ആദായ നികുതിയുടെ പുതി സ്കീമില്‍ ചില മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.
സുപ്രധാന പ്രഖ്യാപനങ്ങള്‍
- വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1. 48 ലക്ഷം കോടി
- തൊഴിലില്ലായ്മ ഇല്ലാതാക്കാൻ പദ്ധതികള്‍
- സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍
- ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് ധനസഹായം.
- ഓഹരികള്‍ തിരിച്ചു വാങ്ങുമ്ബോള്‍ ചുമത്തുന്ന നികുതി കൂട്ടി.
- ബിഹാറിനും ധനസഹായം ഉണ്ടാകും.
- ബിഹാറില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ചിട്ടുണ്ട്.
- സെക്യൂരിറ്റി ടാക്സ് കൂട്ടി
- രാജ്യത്ത് കൂടുതല്‍ വർക്കിംഗ് വിമണ്‍ ഹോസ്റ്റലുകള്‍ യഥാർത്ഥ്യമാക്കും.
- കൂടുതല്‍ ക്രഷകുള്‍ തുടങ്ങും.
- സ്വർണത്തിനും വെള്ളിക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.
- ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള നികുതി ഒഴിവാക്കും.
- ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും നിരക്ക് കുറയും.
- മൂന്ന് വർഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സർവേ സംഘടിപ്പിക്കും.
- ഒരു ലക്ഷം വിദ്യാർത്ഥികള്‍ക്ക് പലിശ രഹിത ഇ- വൗച്ചറുകള്‍ അനുവദിക്കും
- 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും.
- ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും
- വരുന്ന രണ്ടുവര്‍ഷത്തില്‍ ഒരുകോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കും