ബെംഗളൂരു ∙ മോഷ്ടിച്ച സാധനങ്ങൾ കള്ളനിൽ നിന്നും കൈക്കലാക്കി നാലംഗ സംഘം. ബെംഗളൂരുവിൽ തുടർച്ചയായി മൂന്നു വീടുകളിൽ കയറി 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയും മോഷ്ടിച്ച കള്ളനിൽ നിന്ന് മിനിറ്റുകൾക്കകമാണ് നാലംഗ സംഘം ഇതെല്ലാം കൈക്കലാക്കിയത്. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂർ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് വിചിത്രമായ ഈ സംഭവം.
മോഷണമുതലുമായി പോവുമ്പോഴാണ് മോഷ്ടാവിനെ നാലുപേർ തടഞ്ഞുനിർത്തി മർദിക്കാൻ തുടങ്ങിയത്. ശേഷം സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയും കടന്നുകളയുകയും ചെയ്യുകയായിരുന്നു. ദിവസങ്ങൾക്കൂ ശേഷം മോഷ്‍ടാവ് മോഷണമുതലിൽ പെടുന്ന ഒരു സ്വർണമാല വിൽക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ പൊലീസിന്റെ പിടിയിലായി.