Home പ്രധാന വാർത്തകൾ കാറിലും പോകാൻ വയ്യാതായി; വിവാഹസംഘത്തിന്റെ കാര്‍ ത‍ടഞ്ഞ് വൻ കവര്‍ച്ച; 24 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചു

കാറിലും പോകാൻ വയ്യാതായി; വിവാഹസംഘത്തിന്റെ കാര്‍ ത‍ടഞ്ഞ് വൻ കവര്‍ച്ച; 24 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചു

by admin

ബെംഗളൂരു:കർണാടകയില്‍ വീണ്ടും വൻ കവർച്ച . നാടിനെ നടുക്കിയ എ ഡി എം കവർച്ചയ്ക്ക് പിന്നാലെയാണ് വീണ്ടും മോഷണം നടന്നത് .കർണാടക ബിദറിലാണ് കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത്.ബുധനാഴ്ച പുലർച്ചെ ഹൈദരാബാദ്- മുംബൈ ദേശീയപാത 65ല്‍ ആയിരുന്നു മോഷണം. ഓടിക്കൊണ്ടിരുന്ന കാർ പഞ്ചറാക്കിയ ശേഷമായിരുന്നു മോഷ്ടാക്കള്‍ കവർച്ച നടത്തിയത്.

24 ലക്ഷം രൂപയുടെ സ്വർണത്തിന് പുറമെ 1.60 ലക്ഷം രൂപയും കാറില്‍ നിന്ന് സംഘം മോഷ്ടിച്ചു.മഹാരാഷ്ട്രയിലെ യെത്ഗാവില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിവാഹസത്കാരത്തിന് പങ്കെടുക്കാനാണ് സംഘം യാത്ര പുറപ്പെട്ടത്.പുലർച്ചെ 5 മണിയോടെ കാർ വളഞ്ഞ എട്ടംഗ സംഘം അള്ള് എറിഞ്ഞ ശേഷം കാർ പഞ്ചറാക്കുകയായിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി എത്തി ആക്രമിച്ചു. സംഭവത്തില്‍ ബസവകല്യാണ്‍ നഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group