Home Featured യുവാവിന്റെ തലയും കൈപ്പത്തിയും കാലും കണ്ടെത്തി

യുവാവിന്റെ തലയും കൈപ്പത്തിയും കാലും കണ്ടെത്തി

by admin

മൈസൂരു : ബൊഗാദി തടാക പ്രദേശത്തിന് സമീപം യുവാവിന്റേതെന്ന് കരുതുന്നയാളുടെ തലയും കൈപ്പത്തിയും കാലും കണ്ടെത്തി. ഞായറാഴ്ച രാത്രി ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. മൈസൂരു എസ്‌പിഎൻ. വിഷ്‌ണുവർദ്ധൻ സ്ഥലത്തെത്തി പരിശോധന നടത്തി.

ഏകദേശം 35 വയസ്സ് തോന്നിക്കുന്ന ആളുടെ ശരീരാവശിഷ്ട‌ങ്ങളാണ് കണ്ടെത്തിയത്. തിങ്കളാഴ്ച‌ മുതൽ അന്വേഷണസംഘം മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തല ഉൾപ്പെടെയുള്ള മൃതദേഹങ്ങളുടെ ഭാഗങ്ങൾ അഴുകിയനിലയിലും ഭാഗികമായി തിരിച്ചറിയാൻ കഴിയാത്ത നിലയിലുമായിരുന്നു.കിട്ടിയ ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തും സംസ്ഥാനത്തുടനീളവും കാണാതായ എല്ലാവരുടെയും രേഖകൾ പോലീസ് പരിശോധിക്കുകയാണ്.

ഇത് അനുവദിക്കില്ല ഉടനെ നീക്കണം! ഭാര്യക്കും അമ്മയിയമ്മയ്‌ക്കും എതിരെ പരാതിയുമായി രവി മോഹൻ

ഗായിക കെനിഷ ഫ്രാൻസിസ് സൈബർ ആക്രമണങ്ങള്‍ക്കും അപകീർത്തികരമായ സന്ദേശങ്ങള്‍ക്കുമെതിരെ നിയപരമായി രംഗത്തുവന്നതിന് പിന്നാലെ നടൻ രവി മോഹനും നിയമനടപടിക്ക്.നടന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ രൂക്ഷമായ ആക്രമണം നടക്കുന്നതെന്നാണ് കെനിഷ വ്യക്തമാക്കുന്നത്.ഇതിന് പിന്നാലെയാണ് നടൻ ഭാര്യ ആർതിക്കും അമ്മായിയമ്മയായ സുജാത വിജയകുമാറിനുമെതിരെ രംഗത്തുവന്നത്. ഇരുവർക്കും വക്കീല്‍ നോട്ടീസ് അയച്ചു.

ഇരുവരുടെയും അപകീർത്തികരമായ പോസ്റ്റുകള്‍ തന്റെ പ്രതിച്ഛായയില്‍ വലിയ ഇടിവുണ്ടാക്കിയെന്നും വ്യക്തമാക്കിയ രവിമോഹൻ മാനനഷ്ടത്തിനാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന അപകീർത്തികരവും തെറ്റുമായ പോസ്റ്റുകള്‍ ഉടനെ നീക്കം ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ വേണം.

ഇത്തരത്തിലുള്ള ഭാവിയില്‍ ചെയ്യാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യം. തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇരുവരും ടാഗ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പറയുന്ന രവി മോഹൻ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള അപകീർത്തികരമായ വാർത്തകളും പോസ്റ്റുകളും മെമ്മുകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണമെന്ന ആവശ്യവും ഹർജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group