മംഗളൂരു: ഉഡുപ്പി ജില്ലയിലെ മല്‍പെ നജാറുവില്‍ കുടുംബത്തിലെ നാലു പേരെ കൊന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗലെയെ(39) വധിക്കാൻ പ്രേരിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന് എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ശിവമോഗ്ഗ സ്വദേശി ഹഫീസ് മുഹമ്മദിന് എതിരെയാണ് ഉഡുപ്പി പൊലീസ് സൈബര്‍ സെല്‍ കേസെടുത്തത്.
സമൂഹത്തില്‍ വിദ്വേഷം വിതക്കാൻ കാരണമാവും എന്ന കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്ബൻകട്ടയിലെ നൂര്‍ മുഹമ്മദിെൻറ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവര്‍ ഈ മാസം 12നാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടത്.കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് അരുണ്‍. പ്രതിയെ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പ്രതിക്കെതിരെ വൻ ജനരോഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കൂട്ടക്കൊല നടന്ന വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ആള്‍ക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. പ്രതിയെ വൻ സുരക്ഷ സന്നാഹങ്ങളോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചത്. എന്നാല്‍ ജനക്കൂട്ടം ബാരിക്കേഡുകള്‍ ചാടിക്കടന്ന് ഇങ്ങ് വിട്ടു തരൂ തങ്ങള്‍ കൈകാര്യം ചെയ്തോളാം എന്നാര്‍ത്ത് കൊലപാതകിക്കെതിരെ ആഞ്ഞടുക്കുകയായിരുന്നു.പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ പിരിച്ചയച്ചത്.പൊലീസിന്റെ ഈ നടപടിയില്‍ ജനക്കൂട്ടം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.