ചെന്നൈ: പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് നടൻ വിജയിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. പറഞ്ഞത് നല്ല കാര്യം അല്ലേ’ എന്നാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
10,12 ക്‌ളാസ്സുകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ആദരം നല്‍കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു നടൻ വിജയ്. വിജയുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ പരിപാടി.