ബെംഗളൂരു: ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഉബർ. റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഷട്ടിൽ പോലുള്ള വലിയ വാഹനങ്ങൾ ബുക്ക് ചെയ്യാൻ യാത്രക്കാരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. തത്സമയ ട്രാക്കിങ്, ഡിജിറ്റൽ പേയ്മെന്റുകൾ, മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ എന്നിവയുണ്ടാകും.
ഉബർ ആപ്പിൽ കയറി ഉബർ ഷട്ടിൽ തിരഞ്ഞെടുത്ത് യാത്രക്കാർ ബസ് ബുക്ക് ചെയ്യണം. പാലസ് മൈതാനത്ത് നടക്കുന്ന ബെംഗളൂരു ടെക് സമ്മിറ്റിൽ ഷട്ടിൽ സർവീസിന്റെ പ്രദർശനം ഉബർ ഒരുക്കിയിട്ടുണ്ട്. ഐ.ടി. ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ പ്രദർശനം വിലയിരുത്തി. ഡൽഹിയിലും കൊൽക്കത്തയിലും സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഉബർ ഷട്ടിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.
അമരൻ’ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി, ‘1.1 കോടി നഷ്ടപരിഹാരം തരണം’
ശിവകാര്‍ത്തികേയൻ- സായി പല്ലവി എന്നിവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘അമരൻ ‘ന്റെ നിർമാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി.തന്റെ ഫോണ്‍ നമ്ബർ സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്. തന്റെ നമ്ബർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയില്‍ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്ബറിലേക്ക് കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി കോളുകളെത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശൻ മുന്നോട്ട് വെക്കുന്ന ആവശ്യം. തന്റെ ഫോണ്‍ നമ്ബർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.
ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരൻ, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രം, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമല്‍ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചത്. മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. ബോക്സ് ഓഫീസില്‍ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ശിവകാര്‍ത്തികേയന്റെ എക്കാലത്തെയും മികച്ച ചിത്രമായാണ് പ്രേക്ഷകര്‍ അമരനെ കാണുന്നത്.