Home Featured ഊബർ ഓട്ടോയില്‍ ഇനി അടിമുടി മാറ്റം : ആപ്പില്‍ ഇനി നിര്‍ദേശം മാത്രം; ചാര്‍ജ് ഓട്ടോ ഡ്രൈവര്‍ പറയും

ഊബർ ഓട്ടോയില്‍ ഇനി അടിമുടി മാറ്റം : ആപ്പില്‍ ഇനി നിര്‍ദേശം മാത്രം; ചാര്‍ജ് ഓട്ടോ ഡ്രൈവര്‍ പറയും

by admin

ഊബർ ഓട്ടോയില്‍ ഇനി അടിമുടി മാറ്റം. ഇനി മുതല്‍ ഊബർ ഓട്ടോയുടെ നിരക്ക് ഡ്രൈവർമാരാണ് നിശ്ചയിക്കുക. കൂടാതെ ഡ്രൈവർമാർ പറയുന്ന ചാർജ് പണമായി മാത്രമേ നല്‍കാനാവൂ.ഇന്ത്യയിലാകെ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ സീറോ കമ്മീഷൻ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് . നിരക്ക് കുറവായതിനാല്‍ ഭൂരിഭാഗം പേരും കാറിനെക്കാള്‍ ഓട്ടോയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇനി മുതല്‍ ഓട്ടോ ബുക്ക് ചെയ്യുമ്ബോള്‍ പണമായി മാത്രമേ ചാർജ് ഈടാക്കൂ എന്ന സന്ദേശം ആപ്പില്‍ പ്രത്യക്ഷപ്പെടും. പുതിയ അപ്ഡേറ്റുകള്‍ അനുസരിച്ച്‌ ഡ്രൈവറും യാത്രക്കാരുമായുള്ള ഒരു സ്വതന്ത്ര സാങ്കേതിക പ്ലാറ്റ‌ഫോമായി ഊബർ പ്രവർത്തിക്കും.

റൈഡുകളുടെ കൃത്യമായ നിർവഹണം, ഗുണനിലവാരം, തുടങ്ങിയ കാര്യങ്ങളില്‍ കമ്ബനിക്ക് ഉത്തരവാദിത്വമുണ്ടാകില്ല. ഡ്രൈവർ റൈഡിന് വിസമ്മതിച്ചാലും കമ്ബനി അതിന് ബാധ്യതസ്ഥരായിരിക്കില്ല.കൂടാതെ,യാത്രയ്ക്കിടെ ഉണ്ടാകുന്ന ടോള്‍, പാർക്കിംഗ് ഫീസ്,റൂട്ട് അധിഷ്ഠിത സർചാർജുകള്‍, ഡ്രൈവർ അറിയിക്കുന്ന സംസ്ഥാന നികുതികള്‍ എന്നിങ്ങനെയുള്ള അധിക ചാർജുകള്‍ക്ക് റൈഡർമാർ ഉത്തരവാദികളാണെന്നും ഊബർ ചൂണ്ടിക്കാട്ടി. പുതിയ നിബന്ധനകള്‍ പ്രധാനമായും പണമടയ്ക്കലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, ഡ്രൈവറും യാത്രകാകരനും പരസ്പരം സമ്മതിച്ചാല്‍ യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ഇപ്പോഴും സുഗമമാക്കാമെന്ന് ഊബർ വ്യക്തമാക്കി.

നിരക്ക് തർക്കങ്ങളും, റൈഡിനുള്ള കാലതാമസവും ഉണ്ടായാല്‍ അതിനും കമ്ബനി ഉത്തരവാദിയായിരിക്കില്ല. ഇത്തരത്തില്‍ എന്തെങ്കിലും തർക്കമുണ്ടായാല്‍ അവർ തമ്മില്‍ നേരിട്ട് പരിഹരിക്കേണ്ടതുണ്ട്. യാത്ര പൂർത്തിയാക്കിയില്ലെങ്കില്‍ പോലും, ഡ്രൈവർ ആവശ്യപ്പെടുന്ന നിരക്കില്‍ മാറ്റം ഉണ്ടാകില്ലെന്നും ഊബർ അറിയിച്ചു. ഇതോടെ മുമ്ബ് യാത്രക്കാര്‍ക്ക് ലഭിച്ചരുന്ന കുറഞ്ഞ നിരക്കിലുള്ള റൈഡുകളും, ‍ഡ്രൈവറുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യാനുള്ള അവസരവും ഇല്ലാതാകും.

You may also like

error: Content is protected !!
Join Our WhatsApp Group