ബംഗളൂരു: ബൈക്ക് ടാക്സി നിരോധനമേർപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ. കർണാടക ഹൈകോടതി മുമ്പാകെയാണ് ഉബർ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് വി. കാമേശ്വർ റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഉബറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്രീനിവാസ രാഘവൻ കോടതിയിൽ ഹാജരായി.
* കേസ് അടുത്തയാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു. ബൈക്ക് ടാക്സി നിരോധിച്ചുകൊണ്ടു ള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരജിക ളാണ് കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.റോഡുകളിൽനിന്ന് വാഹനങ്ങൾ ഒഴി വാക്കുന്നതിൽ ബൈക്ക് ടാക്‌സികൾ വലിയ പങ്കുവ ഹിക്കുന്നുണ്ടെന്ന് അപ്പീൽ ഹരജിയിൽ ഉബർ ചൂ ണ്ടിക്കാട്ടി.മോട്ടോർവാഹന നിയമം അനുസരിച്ച് സർക്കാറിന് ബൈക്ക് ടാക്സി നിരോധിക്കാനാവില്ലെന്നും ഉബർ വാദിച്ചു. നിയമത്തിലെ സെക്ഷൻ 93 ഉദ്ധരിച്ചായിരു ന്നു ഉബറിന്റെ വാദം.
ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചു, ആര്‍ത്തവവും ഉണ്ടായി; 17 മണിക്കൂറിനുള്ളില്‍ 20കാരി പ്രസവിച്ചു
ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് 17 മണിക്കൂറിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കിയതായി യുവതി. ഓസ്‌ട്രേലിയയില്‍ നിന്നുള്ള 20കാരിയായ ഷാർലറ്റ് സമ്മേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ക്രിപ്‌റ്റിക് പ്രഗ്നൻസി’ എന്ന അപൂർവ അവസ്ഥയായിരുന്നു യുവതിക്കെന്നാണ് ഡോക്‌ടർമാർ വ്യക്തമാക്കുന്നത്. ഗർഭാവസ്ഥയുടെ ഏറ്റവും അവസാനമോ പ്രസവവേദന അനുഭവപ്പെടുമ്ബോഴോ മാത്രം ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന അവസ്ഥയാണിത്.ടിക് ടോക്കിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ശരീരത്തില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നുവെങ്കിലും ഗർഭിണി ആണെന്ന് മനസിലായില്ല.
രണ്ടര വർഷമായി പ്രണയത്തിലാണ്. ജീവിതം സന്തോഷമായി പോകുന്നതുകൊണ്ടാകാം ശരീരഭാരം കൂടിയത് എന്ന് കരുതി. ജൂണ്‍ ആറിന് ഒരു ഡോക്‌ടറെ കണ്ടു. ഡോക്‌ടറാണ് ഗർഭിണി ആണോയെന്ന് പരിശോധന നടത്താമെന്ന് അഭിപ്രായപ്പെട്ടത്. ഫലം പോസിറ്റീവ് ആയിരുന്നു. മാത്രമല്ല, ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലാണെന്നും പറഞ്ഞു. തുടർന്ന് നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ 38 ആഴ്‌ചയും നാല് ദിവസവും ഗർഭിണിയാണെന്ന് കണ്ടെത്തി. ഒരു നിമിഷം ബോധം പോകുന്നതുപോലെ തോന്നി. പിന്നെയെല്ലാം തിടുക്കത്തിലായിരുന്നു.മറുപിള്ള മുൻവശത്തായിരുന്നതും ഗർഭാവസ്ഥയെ മറച്ചു. ഗർഭനിരോധന മാർഗങ്ങള്‍ പതിവായി ഉപയോഗിക്കുമായിരുന്നു.
പതിവായി ആർത്തവമുണ്ടെന്നും വിശ്വസിച്ചു. ഇക്കാരണങ്ങള്‍ മൂലമാകാം ഗർഭം തിരിച്ചറിയാൻ സാധിക്കാതെ വന്നത്. കുഞ്ഞിന് ചുറ്റും ദ്രാവകങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡോക്‌ടർമാർ അറിയിച്ചു. രണ്ട് മണിക്കൂറിനുശേഷം ഞാൻ പ്രസവിച്ചു’- യുവതി അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്‌ടർമാർ പറഞ്ഞു.’ക്രിപ്‌റ്റിക് പ്രഗ്നൻസി’ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. ലക്ഷണങ്ങള്‍ കുറവായതിനാലാണ് ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. ഇത്തരം സന്ദർഭങ്ങളില്‍, സ്ത്രീകള്‍ക്ക് രക്തസ്രാവം ഉണ്ടാകാറുണ്ട്. കുഞ്ഞിന്റെ ചലനം വളരെ കുറവായിരിക്കും. അല്ലെങ്കില്‍ ഒട്ടും അനുഭവപ്പെടില്ല. ഭാരം വയ്ക്കുന്നതും വളരെ കുറവായിരിക്കും.