Home Featured ഹാസനില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ഹാസനില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

by admin

ബംഗളൂരു: ഹാസനില്‍ കട്ടാരിഘട്ടക്ക് സമീപം അമിതവേഗതയിലെത്തിയ ബി.എം.ഡബ്ല്യു കാർ പള്‍സർ ബൈക്കിലിടിച്ച്‌ രണ്ടു ബൈക്ക് യാത്രികർ മരിച്ചു. ഹാസൻ ദേവഗൗഡ നഗറിലെ താമസക്കാരായ ബി.എൻ. അജിത് (30), മനു (31) എന്നിവരാണ് മരിച്ചത്.

കട്ടാരിഘട്ട ഗേറ്റിന് സമീപം ബൈക്ക് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഡ്രൈവറുടെ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതിനുപുറമെ, ബി.എം.ഡബ്ല്യു കാർ കിയ കാറിലും അശ്വമേധ ബസിലും ഇടിച്ച്‌ കുഴിയില്‍ വീഴുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരികയായിരുന്ന ബി.എം.ഡബ്ല്യു കാർ. സംഭവത്തില്‍ ചന്നരായപട്ടണ പൊലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group