തമിഴ്നാട്ടില്‍ അനധികൃത മദ്യവില്‍പ്പന എതിര്‍ത്തതിന് രണ്ട് യുവാക്കളെ കൊലപ്പെടുത്തി. തമിഴ്നാട് മയിലാടുതുറ മുട്ടത്താണ് ദാരുണമായ കൊലപാതകം.എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഹരി ശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നു പ്രതികളെ പൊലീസ് പിടികൂടി.മദ്യവില്‍പ്പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്ന് സംശയിച്ചാണ് കൊലയെന്നാണ് പ്രാഥമിക നിഗമനം. അനധികൃത മദ്യവില്‍പ്പനയില്‍ അറസ്റ്റിലായി ജാമ്യമത്തിലിറങ്ങിയ വ്യക്തിയാണ് പ്രതികളിലൊരാള്‍.
അനധികൃതമായി മദ്യ വില്‍ക്കുന്നവരുമായി നേരത്തെ യുവാക്കള്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നുവെന്ന സംശയത്തില്‍ ജാമ്യത്തിലിറങ്ങിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
മിഷേല്‍ സ്ത്രീ വേഷം ധരിച്ച പുരുഷൻ, ബറാക്ക് ഒബാമ ക്വിയര്‍’; വിചിത്ര ആരോപണവുമായി ഇലോണ്‍ മക്സിന്റെ പിതാവ്
മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോണ്‍ മസ്കിന്റെ പിതാവ് ഇറോള്‍ മസ്ക്.യു.എസ്. മുൻ പ്രഥമ വനിത മിഷേല്‍ ഒബാമ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നാണ് ഇറോള്‍ മസ്കിന്റെ ആരോപണം. ഇതിനൊപ്പം ബറാക്ക് ഒബാമ ഒരു ക്വിയർ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.ഒബാമ ഒരു ക്വിയർ ആണെന്നും സ്ത്രീ വേഷം ധരിക്കുന്ന പുരുഷനെ വിവാഹം കഴിച്ചതായി മനസ്സിലാക്കിയെന്നും ഒരു പോഡ്കാസ്റ്റ് പരിപാടിയില്‍ സംസാരിക്കവേ ഇറോള്‍ മസ്ക് പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാവർക്കും ഇത് അറിയാമെങ്കിലും പൊതുവില്‍ ഇതാർക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മിഷേല്‍ ഒബാമ ഒരു പുരുഷനാണോ എന്നാണ് അവതാരകൻ തിരിച്ചു ചോദിച്ചത്. “തീർച്ചയായും, നിങ്ങള്‍ക്കത് അറിയില്ലേ?” ഇറോള്‍ ചോദിച്ചു.2014-ല്‍ ഹാസ്യതാരം ജോണ്‍ റിവേഴ്സ് മിഷേലിന്റെ ലിംഗഭേദത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് ഉയർന്ന ഗൂഢാലോചനാ സിദ്ധാന്തം അദ്ദേഹം ഉദ്ധരിച്ചു. ” ജോണ്‍ റിവേഴ്സ് ഇക്കാര്യം പരസ്യമായി പറയുകയും രണ്ടാഴ്ച കഴിഞ്ഞ് അവർ മരിക്കുകയും ചെയ്തു. അവർ ജോണ്‍ റിവേഴ്സിനെ കൊലപ്പെടുത്തി. അത് പൊതുവായ അറിവാണ്. നിങ്ങള്‍ക്ക് അത് എവിടെയും നോക്കാം”- ഇറോള്‍ പറഞ്ഞു.
മിഷേലിന്റെ ലിംഗഭേദത്തെക്കുറിച്ച് പരാമർശം നടത്തി ഏതാനും ആഴ്ചകള്‍ക്കുശേഷം 2014 സെപ്റ്റംബർ നാലിനാണ് റിവേഴ്സ് മരിക്കുന്നത്. എന്നാല്‍ അവരെ കൊലപ്പെടുത്തിയെന്ന അവകാശവാദത്തിന് തെളിവുകളൊന്നുമില്ല. ബരാക് ഒബാമയും മിഷേലും 1989-ല്‍ ഒരു നിയമ സ്ഥാപനത്തില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. 1992-ല്‍ വിവാഹിതരായ ഇരുവർക്കും മാലിയ, സാഷ എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്.