ഇയാളുടെ സുഹൃത്തായ പൂജപ്പുര സ്വദേശി അനൂപ് എന്നയാളും അന്ന് ഒപ്പം പിടിയിലായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ ബംഗളൂരുവില്‍ നിന്നാണ് ഇവർ എംഡിഎംഎ കേരളത്തില്‍ എത്തിക്കുന്നതെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.ഏഴ് ബ്രെഡ് പാക്കറ്റുകളായിരുന്നു പ്രതികളില്‍ നിന്ന് കണ്ടെത്തിയത്. ബംഗളുവില്‍ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് ഇവർ എംഡിഎംഎ കടത്തിക്കൊണ്ട് വന്നത്. തുടർന്ന് കാട്ടാക്കട പൊലീസ് ബംഗളൂരുവിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബ്രെഡ് പാക്കറ്റില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ സംഭവത്തില്‍ പ്രധാന പ്രതിയേയും കൂട്ടാളിയേയും ബംഗളരുവില്‍ നിന്ന് പിടികൂടി പൊലീസ്.കൊല്ലം മുതുകുളം സ്വദേശി നന്ദു (24 ), ഇയാളുടെ കൂട്ടാളിയായ കോഴിക്കോട് സ്വദേശി അഫാൻ (23) എന്നിവരാണ് തിരുവനന്തപുരം കാട്ടാക്കട പൊലീസിന്റെ പിടിയിലായത്.കാട്ടാക്കട പൊലിസ് സ്റ്റേഷനിലെ പത്തോളം കേസുകളിലെ പ്രതിയായ വിഷ്ണു എന്നയാളുടെ ആമച്ചിലുള്ള വീട്ടില്‍ നിന്നും കഴിഞ്ഞ മാസം 23നാണ് എംഡിഎംഎ കണ്ടെത്തിയത്.