Home Featured ചൂടു ചായ വീണു പൊള്ളലേറ്റ രണ്ടുവയസ്സുകാരൻ മരിച്ചു

ചൂടു ചായ വീണു പൊള്ളലേറ്റ രണ്ടുവയസ്സുകാരൻ മരിച്ചു

by admin

ചൂടുചായ തെറിച്ച്‌ പൊള്ളലേറ്റ രണ്ടുവയസ്സുകാരൻ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങി.ശിവമോഗ ജില്ലയിലെ ഹൊസനഗര താലൂക്കിലെ ഹിരേമനെ ഗ്രാമത്തിലെ രാജേഷിൻ്റെയും അശ്വിനിയുടെയും മകൻ അഥർവ് ആണ് മരണപ്പെട്ടത്.വീട്ടിലെത്തിയ ബന്ധുക്കള്‍ക്ക് അശ്വിനി ചായ നല്‍കുന്നതിനിടെയാണ് സംഭവം. തിളച്ച ചായ അബദ്ധത്തില്‍ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്.

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര’ പദ്ധതി പിൻവലിക്കാൻ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍; അധികാരം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് തനിസ്വരൂപം പുറത്തെടുത്തുവെന്ന് പ്രധാനമന്ത്രി

വോട്ടുവാങ്ങി കീശയിലാക്കിയിട്ടും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ വീഴ്ച കാണിച്ച കർണാടക സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ വന്നതോടെ കോണ്‍ഗ്രസിന്റെ യഥാർത്ഥ രൂപം കർണാടകയിലെ ജനങ്ങള്‍‌ മനസിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി നിർത്തലാക്കാൻ ആലോചിക്കുന്നതിനെക്കുറിച്ച്‌ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ സൂചന നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസനപാതയും സാമ്ബത്തിക ആരോഗ്യവും മോശം അവസ്ഥയില്‍ നിന്ന് കുറേക്കൂടി വഷളായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കർണാടകയില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സർക്കാരിനെതിരെ വിമർശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.വാഗ്ദാനങ്ങള്‍ നല്‍കാൻ എളുപ്പമാണെന്നും അവ നടപ്പിലാക്കാൻ പ്രയാസമാണെന്നും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്.

ജനങ്ങള്‍ക്ക് ഉറപ്പുകള്‍ നല്‍കി, ക്യാമ്ബയിനുകള്‍ക്ക് പിന്നാലെ ക്യാമ്ബയിൻ നടത്തുകയായിരുന്നു അവർ. അതൊന്നും പാലിക്കാൻ കഴിയില്ലെന്ന് അന്നേ കോണ്‍ഗ്രസിന് അറിയാമായിരുന്നു. ഇപ്പോള്‍ അവരുടെ തനിസ്വരൂപം കർണാടകയിലെ ജനങ്ങള്‍ക്ക് മുൻപില്‍ വെളിവായി. ഇതുപോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി അത് പാലിക്കാതെ ഭരിക്കുന്ന രാഷ്‌ട്രീയത്തിന്റെ ഇരകളാകുന്നത് പാവപ്പെട്ടവരും യുവാക്കളും കർഷകരും സ്ത്രീകളുമാണ്. അവർക്ക് ലഭിച്ച ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, അവർക്ക് നേരത്തെ ലഭിച്ചുകൊണ്ടിരുന്ന പദ്ധതികള്‍ ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഹിമാചലില്‍ സർക്കാർ ജീവനക്കാർക്ക് കിട്ടേണ്ട ശമ്ബളം സമയത്തിന് ലഭിക്കുന്നില്ല, തെലങ്കാനയില്‍ സർക്കാർ നല്‍കുമെന്ന് പറഞ്ഞ ഇളവുകള്‍ക്കായി കർഷകർ കാത്തിരിക്കുകയാണ്. കർണാടകയിലാണെങ്കില്‍ ആഭ്യന്തര രാഷ്‌ട്രീയ കാര്യങ്ങളുടെ തിരക്കിലാണ് സംസ്ഥാന സർക്കാർ. വികസനത്തിനായി എന്തെങ്കിലും ചെയ്യാനുള്ള സമയം അവർക്കില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി

You may also like

error: Content is protected !!
Join Our WhatsApp Group