ബെംഗളൂരുവില്‍ വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണ് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിനി സുമതി, ബിഹാർ സ്വദേശിനി സോണി കുമാരി എന്നിവരാണ് മരിച്ചത്.ബൈയ്യപ്പനഹള്ളിയില്‍ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയ ഭാഗത്തെ പോസ്റ്റാണ് നിലം പൊത്തിയത്.
മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കെ സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്നു ഇരുവരും. സംഭവത്തില്‍ മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉറക്കത്തിനിടെ രാത്രി ഞെട്ടി ഉണര്‍ന്നപ്പോള്‍ ഭാര്യ സുഹൃത്തിനൊപ്പം ഷെഡില്‍, അടിച്ചുകൊന്ന് ഭര്‍ത്താവ്; അറസ്റ്റ്
ഇടുക്കിയില്‍ അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു.
ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച് ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.