Home Featured ബെംഗളൂരുവില്‍ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു; 19 ഇലക്‌ട്രിക് സ്കൂട്ടറുകള്‍ കത്തിനശിച്ചു

ബെംഗളൂരുവില്‍ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു; 19 ഇലക്‌ട്രിക് സ്കൂട്ടറുകള്‍ കത്തിനശിച്ചു

by admin

ബെംഗളൂരു നഗരത്തില്‍ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കനകപുര മെട്രോ സ്റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.തീ കെട്ടിടത്തില്‍ മുഴുവനായി ആളി പടരുകയായിരുന്നു. അപകടത്തില്‍ 19 ഇലക്‌ട്രിക് സ്കൂട്ടറുകള്‍ കത്തി നശിച്ചതായാണ് ലഭിക്കുന്ന വിവരം. ഡോമിനോസ് പീസ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തമാണ് കെട്ടിടത്തിലേക്ക് പട‍ർന്നത്.ഇലക്‌ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്ന പോയിന്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.

തീ എല്ലാ നിലയിലേക്കും നിമിഷങ്ങള്‍ക്കുള്ളില്‍ വ്യാപിച്ചു. തീപിടിത്തത്തിന് പിന്നാലെ പാർക്കിംഗ് ഏരിയയില്‍ വച്ചിരുന്ന ഗ്യാസ് സിലിണ്ടറികളിലൊന്ന് പൊട്ടിത്തെറിച്ചു. സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ഗ്യാസ് സിലിണ്ടറുകള്‍ മുഴുവൻ പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ കെട്ടിടം മുഴുവനായി കത്തിയേനെ എന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു. 6 സിലിണ്ടറുകള്‍ കൂടി അവിടെ ഉണ്ടായിരുന്നു. തീപിടിത്തത്തില്‍ പീസ ഡെലിവറി വാഹനവും കത്തി. അഗ്നിരക്ഷാ സേനയുടെ രണ്ട് വാഹനങ്ങള്‍ എത്തിയാണ് തീയണച്ചത്. നാശനഷ്ടങ്ങളുടോ തോത് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. ലക്ഷങ്ങളുടെ നഷ്ട്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group