ദക്ഷിണ കന്നടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.. രഞ്ജിത, രമേഷ് റായ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ പാല്‍സൊസൈറ്റിയിലേക്ക് ജോലിക്ക് പോകും വഴിയായിരുന്നു സംഭവമുണ്ടായത്.രഞ്ജിത പ്രാദേശിക ആശുപത്രിയില്‍ വെച്ചും രമേഷ് റായ് സംഭവസ്ഥലത്തുവെച്ചുമാണ് മരിച്ചതെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
‘യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്താല്‍ പണം സമ്ബാദിക്കാം’; 49കാരിക്ക് നഷ്ടമായത് പത്തുലക്ഷം രൂപ
മുംബൈ: മഹാരാഷ്ട്രയില്‍ യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താല്‍ പണം സമ്ബാദിക്കാം എന്ന തട്ടിപ്പില്‍ വീണ 49കാരിക്ക് പത്തുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. തുടക്കത്തില്‍ വരുമാനം എന്ന നിലയില്‍ ആയിരങ്ങള്‍ നല്‍കി വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് എന്ന് പൊലീസ് പറയുന്നു.
മുംബൈയിലാണ് സംഭവം. സോഷ്യല്‍മീഡിയ വഴി ലഭിച്ച തട്ടിപ്പ് ഓഫറില്‍ വീട്ടമ്മ വീഴുകയായിരുന്നു. ചില യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്താല്‍ പണം സമ്ബാദിക്കാം എന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ 49കാരിയെ സമീപിച്ചത്. ഓരോ ലൈക്കിനും 50 രൂപ വീതം ലഭിക്കുമെന്നാണ് തട്ടിപ്പ് സൈറ്റ് വഴി അറിയിച്ചത്.
തുടക്കത്തില്‍ സ്ത്രീയെ വിശ്വാസത്തിലെടുക്കാന്‍ ആയിരങ്ങള്‍ വരുമാനം എന്ന നിലയില്‍ നല്‍കി. ഇത് വിശ്വസിച്ച സ്ത്രീയോട് കൂടുതല്‍ പണം സമ്ബാദിക്കണമെങ്കില്‍ ആയിരം രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി തവണ പണം കൈമാറിയത് വഴി പത്തുലക്ഷം രൂപ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്.