Home തിരഞ്ഞെടുത്ത വാർത്തകൾ വടക്കൻ ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കഴിക്കാൻ 1643 കോടിയുടെ രണ്ട് വമ്ബൻ പദ്ധതികള്‍; വിമാനത്താവളത്തിലേക്കുള്ള യാത്ര സുഖമമാകും

വടക്കൻ ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കഴിക്കാൻ 1643 കോടിയുടെ രണ്ട് വമ്ബൻ പദ്ധതികള്‍; വിമാനത്താവളത്തിലേക്കുള്ള യാത്ര സുഖമമാകും

by admin

ബെംഗളൂരു: ഏറെ തിരക്കുള്ള വടക്കൻ ബെംഗളൂരുവില്‍ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാൻ 1643.3 കോടി രൂപയുടെ വമ്ബൻ പദ്ധതി.ചെറിയ ടണല്‍ റോഡും റോട്ടറി ഫ്ലൈഓവറും നിർമിക്കാനാണ് ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ബിഡിഎ) തീരുമാനം. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മെക്രി സർക്കിളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ പദ്ധതി സഹായിക്കും.പരമ്ബരാഗത ഫ്ലൈഓവറിനെ വൃത്താകൃതിയിലുള്ള റോട്ടറി (റൗണ്ട് എബൗട്ട്) ജങ്ഷനുമായി സംയോജിപ്പിക്കുന്ന ഒരു നൂതന എലിവേറ്റഡ് റോഡ് സംവിധാനമാണ് റോട്ടറി ഫ്ലൈഓവർ. ഏകദേശം 403.3 കോടി രൂപ ചെലവില്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയൻസസ് സ്റ്റാഫ് ക്വാർട്ടേഴ്സ് മുതല്‍ മെക്രി സർക്കിള്‍ വരെ 1.2 കിലോമീറ്റർ നീളമുള്ള രണ്ട് വരികളുള്ള പാലം നിമിക്കും. ഇരുവശത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന ഉയരത്തിലുള്ളതാണ് പാലം. ഇതിനായി പ്രത്യേക ടെൻഡർ വിളിച്ചിട്ടുണ്ട്.ഹെബ്ബാളിനെ വെറ്ററിനറി കോളേജുമായി ബന്ധിപ്പിക്കുന്ന 2.2 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയ ടണല്‍ റോഡ് നിർമിക്കുന്നതിനായി 1240 കോടി രൂപയുടെ മറ്റൊരു ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. ഈ രണ്ട് പദ്ധതികളും സംയോജിപ്പിച്ച്‌ നടപ്പിലാക്കുന്നതിലൂടെ ബെംഗളൂരു വിമാനത്താവള ഭാഗത്തു നിന്ന് മെക്രി സർക്കിളിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് തിരക്കേറിയ റോഡുകളെ ഒഴിവാക്കി വേഗത്തില്‍ യാത്ര ചെയ്യാൻ സാധിക്കും.

തുരങ്കപാത (ചെറിയ ടണല്‍ റോഡ്) പാതയില്‍ നിന്ന് പുറത്തുവരുന്ന വാഹനങ്ങള്‍ക്ക് ഉയരത്തിലുള്ള പാലത്തിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സൗകര്യവും ഒരുക്കും.പുതിയ പാലത്തിന് മെക്രി സർക്കിളില്‍ ജയമഹല്‍ റോഡ്, സിവി രാമൻ റോഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും റാമ്ബുകള്‍ ഉണ്ടാകും. ഭാവിയില്‍ ഈ പാലത്തെ കെആർ പുരം, യശ്വന്ത്പുർ എന്നിവയെ ബന്ധിപ്പിക്കുന്ന കിഴക്ക് – പടിഞ്ഞാറ് ദിശയിലുള്ള ഉയരത്തിലുള്ള റോഡുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.ചെറിയ തുരങ്കപാത നിർമിക്കുന്നത് ‘കട്ട് ആൻഡ് കവർ’ രീതിയിലാണ്. ഇതില്‍ ഓരോ വശത്തും മൂന്ന് വീതം ട്രാക്കുകള്‍ ഉണ്ടാകും. നിലവിലുള്ള UAS സ്റ്റാഫ് ക്വാർട്ടേഴ്സിനും മെക്രി സർക്കിളിനും ഇടയിലുള്ള ഓവർ ബ്രിഡ്ജുകള്‍ നിലനിർത്തും. കൗവേരി തിയേറ്റർ ഭാഗത്തേക്ക് പോകുന്നവർക്ക് നിലവിലുള്ള അടിപ്പാത തന്നെ ഉപയോഗിക്കാം.ഹെബ്ബാളിലെ ഗതാഗതക്കുരുക്ക് ഒരു പുതിയ റാമ്ബ് നിർമിച്ചതോടെ കുറഞ്ഞെങ്കിലും മെക്രി സർക്കിളില്‍ തിരക്ക് വർധിച്ചതിനെ തുടർന്നാണ് ഈ പദ്ധതികള്‍ക്ക് ബിഡിഎ ടെൻഡർ വിളിച്ചത്. ഇതിനിടയില്‍ ഹെബ്ബാള്‍ മുതല്‍ സെൻട്രല്‍ സില്‍ക്ക് ബോർഡ് വരെ 17 കിലോമീറ്റർ നീളമുള്ള തുരങ്കപാത നിർമിക്കുന്നതിനുള്ള ടെൻഡർ ബി – സ്മൈലും ക്ഷണിച്ചിട്ടുണ്ട്. ഈ ടെൻഡറുകളുടെ പരിശോധന പുരോഗമിക്കുകയാണ്.അതേസമയം, ഹെബ്ബാള്‍ ഫ്ലൈഓവർ ജങ്ഷനില്‍ ബിഡിഎ നിർമിച്ച പുതിയ റാമ്ബ് ഇന്ന് തുറന്നു നല്‍കും. 1.25 കിലോമീറ്റർ ദൈർഘ്യമുള്ള റാമ്ബ് രണ്ട് പഴയ ലൂപ്പുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇത് ഉദ്ഘാടനം ചെയ്യും. ഈ പുതിയ റാമ്ബ് ഗതാഗതക്കുരുക്ക് 30 ശതമാനം കുറയ്ക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു.നാഗവാര ഭാഗത്തുനിന്നും, എസ്റ്റീം മാള്‍ സർവീസ് റോഡില്‍ നിന്നും, ഔട്ടർ റിങ് റോഡ് (ORR) വഴി തുമാകുരു റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മെക്രി സർക്കിളിലേക്ക് സുഗമമായി എത്താൻ പുതിയ റാമ്ബ് സഹായിക്കും. 10 വർഷം മുൻപ് പദ്ധതിക്ക് രൂപം നല്‍കിയെങ്കിലും നടപടിക്രമങ്ങളിലെയും സ്ഥലത്തെയും വെല്ലുവിളികള്‍ കാരണം പൂർത്തീകരണം വൈകിയതായി അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group