ബെംഗളൂരു ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാർത്ഥികള്‍ മരിച്ചു. നിലമ്ബൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്.മരിച്ച അർഷ് പി ബഷീർ നിലമ്ബൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബഷീറിൻ്റെ മകനാണ്. അർഷ് പി ബഷീർ എംബിഎ വിദ്യാർത്ഥിയും മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയുമാണ്.ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിരുന്നു.
രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രണ്ടു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിലേക്ക് മാറ്റി. വിദ്യാർത്ഥികളുടെ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല: സന്ദര്‍ശകരെ പറ്റിക്കാന്‍ കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി ചൈനീസ് മൃഗശാല, പിന്നാലെ വിവാദം
സന്ദര്‍ശകരെ പറ്റിക്കാനായി മൃഗങ്ങള്‍ക്ക് രൂപം മാറ്റം വരുത്തുന്ന മൃഗശാലകളെക്കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്.ഇപ്പോഴിതാ സമാനമായ സംഭവമാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാണികളെ പറ്റിക്കാന്‍ ഇത്തവണ കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിരിക്കുകയാണ് ഒരു ചൈനീസ് മൃഗശാല. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെസിബോ സിറ്റിയിലെ ഒരു മൃഗശാലയാണ് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി കറുപ്പും വെളുപ്പും പെയിന്റടിച്ച് കഴുതകളെ സീബ്രകള്‍ ആക്കി മാറ്റിയതോടെ വന്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. കഴുതയുടെ പെയിന്റിംഗില്‍ വന്ന പാറ്റേണിലെ പാളിച്ചകള്‍ സത്യം പുറത്തുകൊണ്ടുവരികയായിരുന്നു.
തങ്ങളെ കബളിപ്പിക്കുന്നതിനായി കഴുതകളുടെ ശരീരത്തില്‍ പെയിന്റടിച്ചതാണ് എന്ന് സന്ദര്‍ശകര്‍ എളുപ്പത്തില്‍ മനസ്സിലാക്കിയതോടെ മൃഗശാല അധികൃതരുടെ കള്ളക്കളി പൊളിഞ്ഞു. ഒടുവില്‍ തട്ടിപ്പ് കയ്യോടെ പിടികൂടിയതോടെ അവസാനത്തെ അടവുമായി മൃഗശാല ഉടമ രംഗത്തെത്തി. സന്ദര്‍ശകരെ പറ്റിക്കുന്നതിനായി താന്‍ ഒരു തമാശ ചെയ്തതാണ് എന്നായിരുന്നു ഇയാളുടെ വിശദീകരണം. സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും വരകള്‍ കഴുതകളുടെ ദേഹത്ത് കൃത്യമായി വരയ്ക്കാന്‍ കഴിയാതെ വന്നതാണ് മൃഗശാല നടത്തിപ്പുകാര്‍ക്ക് തിരിച്ചടിയായത്. കൂടാതെ നിറങ്ങള്‍ പരസ്പരം ഇടകലര്‍ന്നതും ഇവര്‍ക്ക് വിനയായി. അതോടെ ഒറ്റനോട്ടത്തില്‍ തന്നെ സന്ദര്‍ശകര്‍ക്ക് സംഗതി തട്ടിപ്പാണെന്നും സീബ്രകളല്ല കഴുതകളാണ് തങ്ങള്‍ക്ക് മുന്‍പിലുള്ളതൊന്നും മനസ്സിലായി.
സംഭവം സന്ദര്‍ശകര്‍ ചോദ്യം ചെയ്തതോടെ തങ്ങളുടെ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ് ഇതെന്നായിരുന്നു മൃഗശാല ഉടമയുടെ മറുപടി. സന്ദര്‍ശകരെ രസിപ്പിക്കാന്‍ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ് ഇതൊന്നും ഉടമ ന്യായീകരിച്ചു. ഒപ്പം കഴുതകളുടെ ദേഹത്ത് തേച്ച പെയിന്റുകള്‍ വിഷരഹിതമാണെന്നും ഇവര്‍ വ്യക്തമാക്കിയതായാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും സന്ദര്‍ശകരെ കബളിപ്പിക്കുകയും മൃഗങ്ങളോട് അന്യായമായി പെരുമാറുകയും ചെയ്ത മൃഗശാല അധികൃതര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.