Home Featured ബംഗളൂരു: ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് മലയാളികള്‍ മരിച്ചു

ബംഗളൂരു: ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് മലയാളികള്‍ മരിച്ചു

by admin

കർണാടക ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്ബ്ര സ്വദേശികളാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വണ്ടി നമ്ബർ ഉപയോഗിച്ച്‌ ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്.

കുട്ടികള്‍ സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. കാറിന്‍റെ മുൻസീറ്റില്‍ ഇരുന്നവരാണ് മരിച്ചത്.കൊണ്ടോട്ടി രജിസ്ട്രേഷൻ കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കാർ കർണാടക ഭാഗത്തേക്ക് പോകുമ്ബോള്‍ ആണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രണ്ട് പേരെ ഗുണ്ടല്‍പേട്ട് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group