Home Featured ബെംഗളൂരുവില്‍ നിന്നും ലഹരിമരുന്നുമായെത്തി; ഡോക്ടറടക്കം രണ്ട് പേര്‍ പിടിയില്‍

ബെംഗളൂരുവില്‍ നിന്നും ലഹരിമരുന്നുമായെത്തി; ഡോക്ടറടക്കം രണ്ട് പേര്‍ പിടിയില്‍

by admin

ബെംഗളൂരുവില്‍ നിന്നും ലഹരിമരുന്നുമായെത്തിയ ഡോക്ടറടക്കം രണ്ട് പേർ പോലീസിന്റെ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശി ഡോക്ടര്‍ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.ബെംഗളൂരുവില്‍ നിന്നും ലഹരിമരുന്നുമായി നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡില്‍ വന്നിറങ്ങിയ പ്രതികളെ സ്പെഷല്‍ സ്ക്വാഡാണ് പിടികൂടിയത്. ഡോക്ടര്‍ സുധേവ് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇരുവരെയും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി

ധര്‍മസ്ഥല കൊലപാതക പരമ്ബര അന്വേഷിക്കാൻ എസ്‌ഐടി രൂപീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ഇനി പ്രത്യേക അന്വേഷണ സംഘം ധർമസ്ഥല കേസ് (എസ്‌ഐടി) അന്വേഷിക്കും. കേസന്വേഷണത്തിനായി എസ്‌ഐടി രൂപീകരിച്ചതായി കർണാടക സർക്കാർ ഉത്തരവിറക്കി.നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് എസ്‌ഐടി തലവൻ.1998നും 2014നും ഇടയില്‍ ധർമസ്ഥലയില്‍ വെച്ച്‌ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു

.മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ധർമസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ വന്നിട്ടും കർണാടക സർക്കാർ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ എസ്‌ഐടി രൂപീകരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group