ബെംഗളൂരു: കോറമംഗലയിൽ പബ്ബിന് പുറത്ത് രണ്ട് മലയാളി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.പെൺകുട്ടിയെ കുറിച്ച് സംസാരിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.സംഘർഷത്തിനിടയിൽ ഉണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റു സംഭവത്തിൽ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ 130 ന് ജ്യോതി നിവാസ് കോളേജിന് സമീപത്തായിരുന്നു സംഭവം.പിടിയിലാവരിൽ ഒരാൾ ഐടി ജീവനക്കാരനും മറ്റ് രണ്ടുപേർ തെറാപ്പിസ്റ്റുകളും ആയിരിന്നു.
അന്നം നല്കിയ മനുഷ്യന് അന്ത്യ ചുംബനം നല്കി കുരങ്ങ്! വൈറലായി വൈകാരികമായ വീഡിയോ
അന്നം നല്കിയ മനുഷ്യന്റെ സംസ്കാര ചടങ്ങിന് അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. അവൻ അയാളെ അവസാനമായി കണ്ട് അന്തിമോപചാരം അർപ്പിക്കാനും അന്ത്യ ചുംബനം നല്‍കാനുമാണ് എത്തിയതെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ വിചിത്രമെന്ന് തോന്നിയേക്കാം.എന്നാല്‍ അതാണ് നടന്നത്. ഒരു കുരങ്ങായിരുന്നു ആ അതിഥി.ജാർഖണ്ഡിലെ ദിയോഘറില്‍ നിന്നുള്ള അതി വൈകാരികമായ വീഡിയോയാണ് ഏവരുടെയും മിഴി നിറച്ചത്. മനുഷ്യനും മൃഗവും തമ്മിലുള്ള ഏറ്റവും മനോഹര ബന്ധത്തിന്റെ കാഴ്ചകളെന്നാണ് ആ ദൃശ്യത്തെക്കുറിച്ച് നെറ്റിസണ്‍സ് പറയുന്നത്. മൃഗസ്നേഹിയായ മുന്ന സിംഗാണ് മരിച്ചത്. അയാള്‍ പലപ്പോഴും റൊട്ടിയുള്പ്പടെയുള്ള ആഹാരം കുരങ്ങുകള്‍ക്ക് നല്‍കിയിരുന്നു.
മുന്ന സിംഗിന്റെ മൃതദേഹം വീടിന് മുന്നില്‍ അന്തിമ ചടങ്ങുകള്‍ക്കായി കിടത്തിയപ്പോഴാണ് കുരങ്ങ് എത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ ഇരുന്ന കുരങ്ങ് സങ്കടപ്പെടുന്നതും കാണാമായിരുന്നു. അദ്ദേഹത്തിന് അന്ത്യ ചുംബനവും നല്കിയ കുരങ്ങ് മണിക്കൂറുകളോളം മൃതദേഹത്തിനൊപ്പമിരുന്നതായി പ്രാദേശികരും പറഞ്ഞു. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ബെംഗളൂരു: കോറമംഗലയിൽ പബ്ബിന് പുറത്ത് രണ്ട് മലയാളി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.fപെൺകുട്ടിയെ കുറിച്ച് സംസാരിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.Xസംഘർഷത്തിനിടയിൽ ഉണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റു സംഭവത്തിൽ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു.