20 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ വയറ്റില്‍ വളർന്ന രണ്ട് ഭ്രൂണങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.ഫോട്ടിസ് മെമോറിയല്‍ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഭ്രൂണം നീക്കം ചെയ്തത്.വയറു വീർത്ത് ഭക്ഷണം കഴിക്കാനാകാത്ത നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ സ്കാനില്‍ കുട്ടിയുടെ വയറ്റില്‍ വളരുന്ന രണ്ട് മുഴകള്‍ കണ്ടെത്തുകയും പിന്നീട് അവ ഭ്രൂണങ്ങളാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കുട്ടിയുടെ ആരോഗ്യ നില മോശമായിരുന്നതിനാല്‍ ശസ്ത്രക്രിയ നടത്താൻ കാലതാമസം നേരിട്ടു.
15 അംഗ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.അപൂർവങ്ങളില്‍ അപൂർവമായ ഫീറ്റസ്-ഇൻ-ഫീറ്റോ അഥവാ എഫ്ഐഎഫ് എന്ന രോഗാവസ്ഥയാണ് കുഞ്ഞിനെ ബാധിച്ചത്. ഇരക്കുട്ടികള്‍ ജനിക്കുന്നത് സമാനമായ അവസ്ഥയാണ് ഇതിന്റെ ആദ്യ ഘട്ടം. ബീജസങ്കലനത്തിന് ശേഷം അണ്ഡങ്ങളിലൊന്ന് അമ്മയുടെ ഗർഭപാത്രത്തില്‍ വികസിക്കുമ്ബോള്‍ മറ്റൊന്ന് കുഞ്ഞിന്റെയുള്ളില്‍ പറ്റിച്ചേർന്ന് വികസിക്കാൻ തുടങ്ങും. ലോകത്താകെ 200ല്‍ താഴെ കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മൂന്ന് കുട്ടികളെയാണ് യുവതി ഗർഭം ധരിച്ചത്.
ഇതില്‍ രണ്ട് കുട്ടികള്‍ ഇത്തരത്തില്‍ ഒരു കുട്ടിയുടെ വയറ്റില്‍ വളരുകയായിരുന്നു. വളരെ സങ്കീർണമായ ശസ്ത്രക്രിയയായിരുവന്നുവെന്നും നിലവില്‍ കുട്ടി ആരോഗ്യവാനായിരിക്കുകയാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ പീഡിയാട്രിക് സർജൻ ഡോ.ആനന്ദ് സിൻഹ പറഞ്ഞു.കുട്ടിയുടെ കരള്‍,കിഡ്നി, ആമാശയം തുടങ്ങിയവയില്‍ പറ്റിചേർന്ന് വളർന്നതിനാല്‍ ശസ്ത്രക്രിയ ശ്രമകരമായിരുന്നുവെന്നും നീണ്ട രണ്ട് മണിക്കൂറിനൊടുവിലാണ് കുട്ടിയുടെ വയറ്റില്‍ നിന്നും ഭ്രൂണത്തെ നീക്കം ചെയ്തതെന്നും ഡോക്ടർ വ്യക്തമാക്കി.
2019ല്‍ കേരളത്തിലെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം സ്വദേശികളായ ദമ്ബതിമാരുടെ 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.