ബെംഗളൂരു: കർണാടകയിലെ ഹുസ്‌കൂറില്‍ പ്രശസ്ത ആഘോഷമായ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു.തമിഴ്‌നാട് ഹൊസൂർ സ്വദേശി രോഹിത് (26), ബെംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.ലക്കസാന്ദ്രയില്‍ നിന്നുള്ള രാകേഷ് എന്നയാളുടെയും മറ്റൊരു സ്ത്രീയുടെയും പരിക്ക് അതീവ ഗുരുതരമാണ്.
ആനേക്കല്‍ താലൂക്കില്‍ നടന്ന ഹുസ്‌കൂർ മദ്ദൂരമ്മ മേളയിലെ പ്രത്യേക ആകർഷണമായിരുന്ന വലിയ രഥം നിയന്ത്രണംവിട്ട് ഭക്തരുടെ മേല്‍ പതിക്കുകയായിരുന്നു.100 അടിയിലധികം ഉയരമുള്ള 150ലധികം രഥങ്ങള്‍ ഉത്സവത്തിനായി എത്തിച്ചിരുന്നു. ഘോഷയാത്രയില്‍ രഥങ്ങള്‍ വലിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റും മഴയും കാരണമാണ് രഥം മറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
31 പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായയെ തല്ലിക്കൊന്നതിന് പൊലിസ് കേസെടുത്തു, പരാതി നല്‍കിയ മൃഗ സ്നേഹിക്കെതിരെ വ്യാപക പ്രതിഷേധം
പിഞ്ചുകുഞ്ഞിനെയടക്കം 31 പേരെ കടിച്ചു കീറിയ തെരുവുനായ ചത്ത സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കിയ മൃഗ സ്നേഹിയായ യുവതിക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമർശനം.ചക്കരക്കല്‍ പൊലിസ് സ്റ്റേഷനില്‍ മൃഗസ്നേഹി നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ചക്കരക്കല്‍ സോനാ റോഡ് ,മുഴപ്പാല, ആർ. വി മെട്ട, ഇരിവേരി എന്നിവിടങ്ങളിലാണ് കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ 8.30 ന് തെരുവ് നായ സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന 31 പേരെ വീട്ടുപരിസരങ്ങളില്‍ നിന്നും കടിച്ചു കീറിയത്. മുഴപ്പാല ഉച്ചുളിക്കുന്നിലാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിനെ നാട്ടുകാർ തല്ലിയും എറിഞ്ഞും കൊന്നതാണെന്ന പ്രചരണം നടന്നിരുന്നു
നായയെ കൊന്നതാണെന്ന് ചൂണ്ടിക്കാട്ടി വാക്കിങ് ഐഫൗണ്ടേഷൻ ഫോർ ആനിമല്‍ അഡ്വ വക്കസി മാനേജിങ് ട്രസ്റ്റിയും പാനൂർ സ്വദേശിനിയുമാണ് ചക്കരക്കല്‍ പൊലി സില്‍ പരാതി നല്‍കിയത്. ഇതേ തുടർന്ന് കണ്ടാലറിയാവുന്നവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. തെരുവ് നായയുടെ കടിയേറ്റവരില്‍ പലരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. മൂക്കിന് കടിയേറ്റ ഒരാള്‍ ചാല മിം മ്സ് ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചക്കരക്കല്‍ മേഖലയെ മുഴുവൻ നടുക്കിയ ആക്രമമാണ് തെരുവുനായ നടത്തിയത്.
ഇതിന് പേ വിഷബാധയുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിരവധി വളർത്തുമൃഗങ്ങളെയും തെരുവ് നായകളെയും ഈ നായകടിച്ചു പരുക്കേല്‍പ്പിച്ചതായി പ്രദേശവാസികള്‍ പറയുന്നു. ഇവർ ആശങ്കയില്‍ കഴിയുന്ന വേളയിലാണ് തെരുവ് നായയെ തല്ലിക്കൊന്നതിന് നാട്ടുകാർക്കെതിരെ കേസെടുക്കുന്നത്. അതിശക്തമായ പ്രതിഷേധം ഇതില്‍ മൃഗ സ്നേഹിക്കെതിരെ ഉയർന്നിട്ടുണ്ട്. വാട്സ്‌ആപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ മൃഗ സ്നേഹിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അക്രമകാരിയായ തെരുവ് നായയെ എന്തു ചെയ്യണമെന്നു ഇയാള്‍ പറയണമെന്നും അവർക്കാണ് കടിയേറ്റിരുന്നുവെങ്കില്‍ ഇങ്ങനെ പരാതി നല്‍കില്ലെന്നുമാണ് പലരുടെയും പ്രതികരണം.