Home Featured ബെംഗളൂരു എയർപോർട്ട് റോഡ് മേൽപ്പാലത്തിൽ സിറ്റി ബസ് ലോറിയിലിടിച്ച് രണ്ടുപേർ മരിച്ചു

ബെംഗളൂരു എയർപോർട്ട് റോഡ് മേൽപ്പാലത്തിൽ സിറ്റി ബസ് ലോറിയിലിടിച്ച് രണ്ടുപേർ മരിച്ചു

by admin

ബെംഗളൂരുവിലെ എയർപോർട്ട് റോഡ് മേൽപ്പാലത്തിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.മേൽപ്പാലത്തിൽ സിമൻ്റ് ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വലതുവശത്ത് നിർത്തി നിർത്തി വാക്ക് തർക്കം നടക്കുകയായിരുന്നു അതെ സമയം അമിതവേഗതയിലെത്തിയ ബിഎംടിസി വോൾവോ ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു. യെലഹങ്ക ട്രാഫിക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡിസിപി ട്രാഫിക് നോർത്ത് ഈസ്റ്റിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

മാട്രിമോണിയിലൂടെ വിവാഹാലോചന വന്നു, നിശ്ചയവും കഴിഞ്ഞു; അപ്പോഴാണ് വരന്റെ ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെടുന്നത്; ഇതോടെ വിവാഹത്തില്‍നിന്നും പിൻമാറി വധു

സ്ത്രീധനത്തിനെതിരെ ശബ്ദമുയർത്താൻ വിവാഹത്തിനു മുൻപുതന്നെ സ്ത്രീകള്‍ മുൻകൈയ്യെടുക്കുകയാണെങ്കില്‍ ഒരു പക്ഷേ ഭാവിയില്‍ ഒരു കൊലപാതകമോ ആത്മഹത്യയോ ഒഴിവാക്കാനാകും.അത്തരത്തിലൊരു ധീരയുവതിയുടെ വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാട്രിമോണിയിലൂടെ വിവാഹാലോചന വന്നു, നിശ്ചയവും കഴിഞ്ഞു, അപ്പോഴാണ് വരന്റെ ബന്ധുകള്‍ സ്ത്രീധനം ആവശ്യപ്പെടുന്നത്. ഇതോടെ വധു വിവാഹത്തില്‍ നിന്നും പിന്‍മാറി.തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി വനിതാകമ്മിഷനെ സമീപിച്ചത്.

പരാതി പരിഗണിച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഇക്കാര്യത്തില്‍ സ്ത്രീധന നിരോധന ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് ലഭ്യമാക്കാനും നിയമപരമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെ വന്ന ആലോചനയാണ്. വീട്ടുകാര്‍ സംസാരിച്ച്‌ ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിനായി പെണ്‍കുട്ടി നാട്ടിലെത്തി. വിവാഹ നിശ്ചയ ചടങ്ങും കഴിഞ്ഞതോടെയാണ് വരന്റെ അടുത്ത ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ടത്.

തുടര്‍ന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും വിവാഹത്തില്‍നിന്നും പിന്‍മാറിയതും പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചതും.വിവാഹത്തിന് മുമ്ബുതന്നെ സ്ത്രീധനത്തെ എതിര്‍ക്കാനും അതേക്കുറിച്ച്‌ പരാതി നല്‍കാനും പെണ്‍കുട്ടികള്‍ തയാറാവുന്നത് ഒരു മാറ്റത്തിന്റെ സൂചനയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട് വിവാഹ മുടങ്ങിയാല്‍ ആത്മഹത്യയില്‍ അഭയം തേടുകയല്ല, ശക്തമായി പ്രതികരിച്ചുകൊണ്ടു മുന്നോട്ട് വരികയാണ് വേണ്ടതെന്നും സതീദേവി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group