Home Featured ബെംഗളൂരു: 2 ബിഎംടിസി ബസ്സുകൾക്കിടയിൽ ചതഞ്ഞരഞ്ഞു ഓട്ടോറിക്ഷ: 2 മരണം

ബെംഗളൂരു: 2 ബിഎംടിസി ബസ്സുകൾക്കിടയിൽ ചതഞ്ഞരഞ്ഞു ഓട്ടോറിക്ഷ: 2 മരണം

by admin

ബെംഗളൂരു: ബെനശങ്കരിയിൽ വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ 80 വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. രണ്ടു ബിഎംടിസി ബസ്സുകൾക്കിടയിൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു ഓട്ടോറിക്ഷമരണപ്പെട്ടവർ ബനശങ്കരി 3റെഡ് സ്റ്റേജിൽ താമസിക്കുന്ന ആയുർവേദ ഡോക്ടർ വിഷ്ണു റാവു ബാപത് (80), കെ.പി. അഗ്രഹാര സ്വദേശിയായ ഓട്ടോ ഡ്രൈവർ അനിൽ കുമാർ കെ (40) എന്നിവരാണ് മരിച്ചത് . ബാപത്, അനിൽ കുമാറിന്റെ ഓട്ടോയിൽ യാത്രചെയ്യുകയായിരുന്നു.

ഹോസകേരഹള്ളി ക്രോസിൽ രാവിലെ 11.30 നാണ് അപകടം നടന്നത്. മുന്നിലുള്ള കാർ ഇടത്തേക്ക് തിരിയുന്നതിനാൽ ബിഎംടിസി ബസ് വേഗത കുറച്ചതോടെ, അതിനു പിന്നിലെ ഓട്ടോയും നിൽക്കുകയായിരുന്നു. എന്നാൽ, അതിന്റെ പിന്നിൽ വന്ന മറ്റൊരു ബിഎംടിസി ബസ് നിയന്ത്രണം വിട്ട് ഓട്ടോയെ ഇടിച്ചുകയറിച്ചു. ഇതോടെ ഓട്ടോ മുന്നിലെ ബസിന്റെ അടിയിൽ പെട്ടു, ഇരുവരും സംഭവസ്ഥലത്തുവച്ച്‌ മരിച്ചു.

അപകടത്തെത്തുടർന്ന് ഹോസകേരഹള്ളി മെയിൻ റോഡിൽ 30 മിനിറ്റോളം ഗതാഗതം മുടങ്ങി. സംഭവസ്ഥലത്ത് എത്തിയ പൊലീസുകാർ ബസ് ഡ്രൈവർ പ്രസന്നയെ (Prasanna) അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ കേമ്പേഗൗഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (KIMS) പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഡ്രൈവറുടെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കൊച്ചുമകൾ സ്മൃതി രാജേഷ് ബിഎംടിസി ബസ് ഡ്രൈവർ പ്രസന്നയ്‌ക്കെതിരെ പരാതി നൽകി.

വിരലുകളുടെ സ്വാധീനം കുറയുന്നതു പോലെ തോന്നി, പണി പാളിയോ എന്നു സംശയം’; ഗില്ലന്‍ ബാരി സിന്‍ഡ്രോം അനുഭവം പറഞ്ഞ് രാസിത്ത

ശരീരത്തിലാകെ ഒരു ചൊറിച്ചില്‍ അനുഭപ്പെട്ടു. ഫീല്‍ഡ് വർക്കിനിടെ ഉണ്ടായ അഴുക്കും പൊടിയുമൊക്കെയാകാമെന്ന് കരുതി അതു തള്ളി.രണ്ട് ദിവസത്തിന് ശേഷം വയറിളക്കം, മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഒരു ഗുളിക വാങ്ങി കഴിച്ചു, അതിനെയും നിസാരമാക്കി. തൊട്ടടുത്ത ദിവസം മുറിയുടെ വാതിലിന്റെ കുറ്റിയിടാൻ ശ്രമിക്കുമ്ബോള്‍ കൈ വിരലുകളുടെ സ്വാധീനം കുറയുന്നതു പോലെ തോന്നി.., അതായിരുന്നു ജീവിതത്തെ മാറ്റിമറിച്ച ഗില്ലന്‍ ബാരി സിന്‍ഡ്രോമിന്‍റെ ആദ്യലക്ഷണങ്ങളെന്ന് രാസിത്ത് അശോകന്‍ ഓര്‍ത്തെടുക്കുന്നു. അപൂര്‍വമായി മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന രോഗാവസ്ഥ അപരിചിതമായിരുന്നു. എന്നാല്‍ ഒരു വില്ലന്‍ പരിവേഷത്തിലല്ല ഗില്ലന്‍ ബാരി സിന്‍ഡ്രോമിനെ കാണുന്നതെന്ന് രാസിത്ത് സമകാലിക മലയാളത്തോട് പറയുന്നു.

ഗില്ലന്‍ബാരി സിന്‍ഡ്രോമിനെക്കുറിച്ച്‌ രാസിത്ത് എഴുതിയ പുസ്തകം, ‘നന്ദി ഗില്ലന്‍ ബാരി സിന്‍ഡ്രോം’ ഇപ്പോള്‍ ഇരുപത്തിയഞ്ചാം പതിപ്പില്‍ എത്തിനില്‍ക്കുകയാണ്.കാല്‍ വിരലുകള്‍ മുതല്‍ മുകളിലേക്ക് പേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥ. പണി ചെറുതായി പാളുന്നുണ്ടോ എന്ന് മനസില്‍ സംശയം തോന്നിയിരുന്നു. കഷ്ടപ്പെട്ടാണെങ്കിലും എഴുന്നേറ്റ് പുറത്തു പോയി ചായ കുടിച്ചു. തിരിച്ചു നടക്കുന്നതിനിടെ കാലുകളുടെ പേശികള്‍ കൂടുതല്‍ ദുർബലമായി. ഉടൻ തന്നെ ഏട്ടനെയും സുഹൃത്തിനെയും വിളിച്ചു. ‘എനിക്ക് എന്തോ സംഭവിക്കുന്നുണ്ട്. എന്താണെന്ന് അറിയില്ല’ എന്ന് പറ‍ഞ്ഞു’.

അവർ മൈസൂരുള്ള എന്റെ താമസ സ്ഥലത്തേക്ക് പുറപ്പെടുന്നു എന്ന് അറിയിച്ചു. ആശുപത്രിയിലേക്ക് പോകുന്നതിന് മുൻപ് കുളിക്കാൻ ബാത്ത് റൂമില്‍ കയറിയതും നിലത്തു വീണു. എനിക്ക് ശരീരം അനക്കാൻ കഴിയുന്നില്ല. പേശികളൊക്കെ ദുർബലമായി. കരുണയുള്ള കുറച്ചു മനുഷ്യരുടെ സഹായത്താല്‍ ആശുപത്രിയില്‍ എത്തി. അവിടെയെത്തിയപ്പോള്‍ സോഡിയത്തിന്റെ കുറവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാല്‍ അതിന്റെ ലക്ഷണങ്ങളായിരുന്നില്ല എനിക്കെന്ന് ഉറപ്പായിരുന്നു. അവിടെ നിന്ന് ആംബുലൻസില്‍ നേരെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക്’

അവിടെ എത്തിയപ്പോള്‍ ആദ്യം ഭക്ഷ്യവിഷബാധ എന്നൊക്കെ സംശയിച്ചെങ്കിലും പിന്നീട് രോഗമതല്ലെന്ന് കണ്ടെത്തി. ഡോക്ടറോട് സംസാരിച്ച ശേഷം സുഹൃത്താണ് എന്നോട് രോഗത്തെ കുറിച്ച്‌ വിശദീകരിച്ചത്. രോഗപ്രതിരോധവ്യവസ്ഥ പെരിഫറല്‍ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നതിനെ തുടർ‌ന്ന് ദ്രുതഗതിയില്‍ പേശികള്‍ ദുർബലമാകുന്ന അവസ്ഥയാണിതെന്ന് അവൻ വിശദീകരിച്ചു. ഇതിനൊരു പേരില്ലേ എന്ന് ഞാൻ അവനോട് തിരിച്ചു ചോദിച്ചു’.

You may also like

error: Content is protected !!
Join Our WhatsApp Group