Home Featured ബംഗളൂരുവില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

ബംഗളൂരുവില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

by admin

എംഡിഎംഎയുമായി രണ്ടു പേർ പിടിയില്‍. മലപ്പുറം സ്വദേശികളായ അഖില്‍, സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്.തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാർ പരിശോധനയ്ക്കിടെയായിരുന്നു ഇരുവരും പിടിയിലായത്. 380 ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നു എന്ന് എക്സൈസ് പറഞ്ഞു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 50 ലക്ഷം രൂപയോളം വിലവരും.

ഗര്‍ഭിണിയായ ഭാര്യ ലെസ്ബിയൻ പങ്കാളിക്കൊപ്പം’; വിട്ടുകിട്ടണമെന്നാവശ്യവുമായി ഭര്‍ത്താവ്

ഗർഭിണിയായ ഭാര്യ ലെസ്ബിയൻ പങ്കാളിക്കൊപ്പം താമസം തുടങ്ങിയതിന് പിന്നാലെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയില്‍.ഗുജറാത്ത് ഹൈക്കോടതിയിലാണ് ഭർത്താവ് ഹർജി സമർപ്പിച്ചത്. എന്നാല്‍, ഭർത്താവിനൊപ്പം മടങ്ങാൻ തയ്യാറല്ലെന്ന് യുവതി അറിയിച്ചതോടെ ഹർജി തള്ളി. കഴിഞ്ഞയാഴ്ചയാണ് ചന്ദ്‌ഖേഡ സ്വദേശി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. തിങ്കളാഴ്ച സിറ്റി പൊലീസ് യുവതിയെ കോടതിയില്‍ ഹാജരാക്കി. യുവതി ഭർത്താവിൻ്റെ അടുത്തേക്ക് മടങ്ങാൻ വിസമ്മതിക്കുകയും തൻ്റെ സുഹൃത്തിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. യുവതിയുടെ ആഗ്രഹപ്രകാരം വനിതാ സുഹൃത്തിനൊപ്പം ജീവിക്കാൻ കോടതി അനുവദിച്ചു.

ജസ്‌റ്റിസ് ഐജെ വോറയുടെയും ജസ്റ്റിസ് എസ്‌വി പിൻ്റോയുടെയും ബെഞ്ചാണ് അനുമതി നല്‍കിയത്. ഭർത്താവില്‍ നിന്ന് തനിക്ക് മാനസികവും ശാരീരികവുമായ പീഡനം നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് സ്വമേധയാ താൻ വനിതാ സുഹൃത്തിനൊപ്പം താമസിക്കാൻ തീരുമാനിച്ചതെന്നും യുവതി അറിയിച്ചു.ഭാര്യയെ നിയമവിരുദ്ധമായി തടവിലാക്കിയിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നുമായിരുന്നു ഭർത്താവിന്റെ ആവശ്യം. എന്നാല്‍, നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍, യുവതിയുടെ ആഗ്രഹപ്രകാരം അനുമതി നല്‍കുമെന്നും കോടതി അറിയിച്ചു.

ഏഴ് മാസം ഗർഭിണിയായ ഭാര്യ ലെസ്ബിയൻ ആയ സുഹൃത്തിന് വേണ്ടി ഒക്ടോബറില്‍ തന്നെ ഉപേക്ഷിച്ചുവെന്ന് ഇയാള്‍ ഹർജിയില്‍ പറഞ്ഞു. തൻ്റെ ഭാര്യയെ അവളുടെ സുഹൃത്ത് നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. \ഭാര്യയെ കണ്ടെത്താൻ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍, ഭാര്യ ബെംഗളൂരുവില്‍ തൻ്റെ വനിതാ സുഹൃത്തിനൊപ്പമുണ്ടെന്നും ഇൻസ്റ്റാഗ്രാമിലൂടെ അവളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ അടുത്തേക്ക് മടങ്ങാൻ ഭാര്യ വിസമ്മതിച്ചതായും അറിയിച്ചു. തുടർന്നാണ് ഇയാള്‍ കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജിയുമായി എത്തിയത്

You may also like

error: Content is protected !!
Join Our WhatsApp Group