Home Featured ഒടിപി വരുന്ന സമയത്ത് പാര്‍സല്‍ മാറ്റി തിരിച്ച്‌ നല്‍കും; ആമസോണ്‍ വഴി തട്ടിപ്പ് നടത്തിയ യുവാക്കള്‍ പിടിയില്‍

ഒടിപി വരുന്ന സമയത്ത് പാര്‍സല്‍ മാറ്റി തിരിച്ച്‌ നല്‍കും; ആമസോണ്‍ വഴി തട്ടിപ്പ് നടത്തിയ യുവാക്കള്‍ പിടിയില്‍

by admin

ആമസോണ്‍ വഴി തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യക്കാര്‍ മംഗളൂരുവില്‍ അറസ്റ്റില്‍. രണ്ട് രാജസ്ഥാന്‍ സ്വദേശികളെയാണ് മംഗളൂരുവിലെ ഉര്‍വ പൊലീസ് പിടികൂടിയത്.എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 1.29 കോടി രൂപയുടെ സാധനങ്ങള്‍ തട്ടിയ ഇവര്‍ ഇതെല്ലാം മറിച്ച്‌ വിറ്റതായും പൊലീസ് കണ്ടെത്തി. ആമസോണ്‍ ഡെലിവറി എക്‌സിക്യൂട്ടീവിനെ പറ്റിക്കുന്ന തരം തട്ടിപ്പാണ് രാജസ്ഥാന്‍ സ്വദേശികളായ രാജ് കുമാര്‍ മീണ, സുഭാഷ് ഗുര്‍ജര്‍ എന്നീ യുവാക്കള്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പല സംസ്ഥാനങ്ങളിലായി നടത്തി വന്നത്.കള്ളപ്പേരില്‍ ഓരോ ഇടങ്ങളില്‍ ഹോം സ്റ്റേകളിലോ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളിലോ ആയി ഇവര്‍ മുറിയെടുക്കും.

എന്നിട്ട് ആമസോണില്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. മാക് ബുക്കും ഐഫോണും സോണി ക്യാമറയും അങ്ങനെ വാങ്ങുന്നവയെല്ലാം വില പിടിപ്പുള്ളവ. ഇവയെല്ലാം ക്യാഷ് ഓണ്‍ ഡെലിവറിയായിട്ടാകും ഓര്‍ഡര്‍ ചെയ്യുക. ഡെലിവറി എക്‌സിക്യൂട്ടീവ് സാധനങ്ങളുമായി എത്തിയാല്‍ ഒരാള്‍ വാതില്‍ തുറന്ന് സാധനങ്ങള്‍ വാങ്ങി അകത്തേക്ക് പോകും. രണ്ടാമന്‍ ഡെലിവറി ഒടിപി നല്‍കാനെന്ന പേരില്‍ വാതിലിനരികെ നില്‍ക്കും. ഒടിപി വന്നില്ലെന്നോ, തെറ്റായ ഒടിപിയാണെന്നോ ഒക്കെ പറഞ്ഞ് രണ്ടാമന്‍ ഡെലിവറി എക്‌സിക്യൂട്ടീവിനെ ആശയക്കുഴപ്പത്തിലാക്കും.

എക്‌സിക്യൂട്ടീവ് പുറത്ത് കാത്ത് നില്‍ക്കുന്ന സമയത്ത് സാധനങ്ങള്‍ വാങ്ങി അകത്തേക്ക് പോയയാള്‍ പെട്ടിയിലുള്ള സാധനങ്ങളെല്ലാം പുറത്തെടുത്ത് അതിന് പകരം അതേ ഭാരമുള്ള മറ്റേതെങ്കിലും വസ്തു അകത്ത് വച്ച്‌ വ്യാജടേപ്പ് ഒട്ടിച്ച്‌ തിരികെ കൊണ്ട് വരും. ഒടിപി വരുന്നതില്‍ പ്രശ്‌നമുണ്ടെന്നും ഇതേ സാധനം നാളെ വാങ്ങിക്കോളാം എന്നും പറഞ്ഞ് ഇവര്‍ ഡെലിവറി എക്‌സിക്യൂട്ടീവിനെ തിരിച്ചയക്കും. കയ്യിലുള്ളത് ഒറിജിനല്‍ വസ്തുവല്ലെന്ന് തിരിച്ചറിയാതെ എക്‌സിക്യൂട്ടീവ് മടങ്ങുകയും ചെയ്യും. സാധനം കിട്ടിയാലുടന്‍ ഇവരിവിടെ നിന്ന് മുങ്ങും. ഏതെങ്കിലും മാര്‍ക്കറ്റില്‍ സാധനങ്ങള്‍ മറിച്ച്‌ വില്‍ക്കും.

സമാനമായ രീതിയില്‍ ഒന്നരക്കോടിയോളം രൂപയുടെ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷമാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. തമിഴ് നാട് അടക്കം എട്ട് സംസ്ഥാനങ്ങളിലെ പൊലീസ് ഇവര്‍ക്കായി വല വിരിച്ചിരുന്നു. ഇവര്‍ക്ക് സാധനങ്ങളെത്തിച്ച്‌ നല്‍കിയ ആമസോണ്‍ പാര്‍ട്ണറായ ലോജിസ്റ്റിക് കമ്ബനിയായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് തട്ടിപ്പിനേക്കുറിച്ച്‌ വളരെപ്പെട്ടന്ന് തന്നെ വിവരം നല്‍കിയത് കൊണ്ടാണ് ഇത്തവണ ഇവരെ പിടികൂടാനായത് എന്ന് മംഗളൂരു പൊലീസ് പറയുന്നത്.

ലാബ് ടെക്നീഷ്യൻ ദീപാവലി ആഘോഷിക്കാൻ പോയി; രോഗിക്ക് ഇസിജി എടുത്ത് അറ്റൻഡര്‍, അതും യൂട്യൂബ് നോക്കി; അന്വേഷണം.

യൂട്യൂബ് വീഡിയോ നോക്കി ലാബ് അറ്റൻഡർ രോഗിക്ക് ഇസിജി എടുത്തു. രാജസ്ഥാനില്‍ നടന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി.ജോധ്പൂരിലെ സർക്കാർ മെഡിക്കല്‍ കോളേജിലാണ് സംഭവം. യൂട്യൂബ് ക്ലിപ്പ് കണ്ടതിന് ശേഷം ലാബ് അറ്റൻഡർ രോഗിക്ക് ഇസിജി സ്കാൻ ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.വീഡിയോ കണ്ടതിന് ശേഷം രോഗിയെ ഇസിജി സ്കാനിംഗിന് വിധേയനാക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

കൃത്യമായി അറിവില്ലാതെ ഇസിജി എടുക്കരുതെന്നും, രോഗിയെ കൊല്ലരുതെന്നും ബന്ധുക്കള്‍ എതിർപ്പറിയിക്കുന്നതും വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ലാബില്‍ ജീവനക്കാരില്ലാത്തതിനാല്‍ തനിക്ക് മറ്റ് മാർഗമില്ലെന്ന് പറഞ്ഞാണ് ലാബ് അറ്റൻഡർ യൂട്യൂബ് വീഡിയോ കണ്ട് രോഗിക്ക് ഇസിജി എടുത്തത്.ലാബ് ടെക്‌നീഷ്യൻ ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയതാണെന്നും ലാബ് അറ്റൻഡർ പറയുന്നുണ്ട്. എല്ലാം ശരിയായ സ്ഥലങ്ങളില്‍ തന്നെയാണ് ഇൻസ്റ്റാള്‍ ചെയ്തത്. ഇസിജി മെഷീൻ ആവശ്യമായ എല്ലാ ജോലികളും ചെയ്യുമെന്നും അറ്റൻഡർപറയുന്നുണ്ട്. അടുത്തിടെ നടന്ന സംഭവത്തിന്‍റെ വീഡിയോ ശനിയാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വീഡിയോ രിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ബിഎസ് ജോധ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group