Home Featured ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് ജെല്ലി മിഠായികള്‍ വിറ്റ രണ്ടുപേര്‍ അറസ്റ്റിൽ

ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് ജെല്ലി മിഠായികള്‍ വിറ്റ രണ്ടുപേര്‍ അറസ്റ്റിൽ

by admin

ബെംഗളൂരുവില്‍ പ്രവർത്തിച്ചിരുന്ന കഞ്ചാവ് ജെല്ലി റാക്കറ്റ് പിടിയില്‍. മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികള്‍ക്ക് കഞ്ചാവ് ചേർത്ത ജെല്ലി ബീൻ മിഠായികള്‍ വിറ്റ രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.ഹെബ്ബാലിലെ വിശ്വനാഥ് നാഗേനഹള്ളി സ്വദേശികളായ മുഹമ്മദ് സാഹിദ്, ഇസ്മായില്‍ അദ്നാൻ എന്നിവരാണ് പിടിയിലായത്.ബ്യാതരായണപുര സ്റ്റേഷനിലെ പൊലീസ് ഓഫീസർ കെ. ജീവന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് പ്രതികളെ പിടികൂടിയത്. മൂന്നാമത്തെ പ്രതി ഒളിവിലാണ്. റെയ്ഡിനിടെ ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്ന 1,440 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.

പ്രതികള്‍ കഞ്ചാവ് സത്ത് ചേർത്ത ജെല്ലി മിഠായികള്‍ നിർമ്മിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സാധാരണ മിഠായികള്‍ പോലെ തോന്നിക്കുന്ന ഈ മയക്കുമരുന്ന് ചേർത്ത മിഠായികള്‍ ഒരു പാക്കറ്റിന് 6,000 രൂപ വരെ വില ഈടാക്കിയാണ് വിദ്യാർത്ഥികള്‍ക്ക് വിറ്റിരുന്നത്.വായിലിട്ടാല്‍ ഈ ജെല്ലി വേഗത്തിലലിയുകയും വീര്യം കൂടിയ ഒരു ലഹരി ഉത്പാദിപ്പിക്കുകതയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇത് സാധാരണ കഞ്ചാവ് വലിക്കുന്നതിനേക്കാളും ഹാഷിഷ് ഉപയോഗിക്കുന്നതിനേക്കാളും തീവ്രമായ ലഹരി നല്‍കും. മിഠായി രൂപത്തിലായതിനാല്‍ ആളുകള്‍ക്ക് സംശയം തോന്നാതെ ഒളിപ്പിച്ച്‌ വെക്കാനും കൊണ്ടുപോകാനും എളുപ്പമാണ്. മറ്റൊരു മംഗളുരു സ്വദേശിയുമായി ചേർന്നാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നാണ് സൂചന. കഞ്ചാവ് കലർന്ന ഈ ജെല്ലികള്‍ നിർമ്മിക്കുന്നത് എവിടെനിന്നെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group