സേലം ജില്ലയില്‍ പഴതീനി വവ്വാലുകളെ വേട്ടയാടി പാചകം ചെയ്ത് കോഴിയിറച്ചിയായി വില്‍പ്പന നടത്തിയതിന് രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.ഒമല്ലൂരിലെ ഡാനിഷ്പേട്ടൈക്ക് സമീപമാണ് ഇവര്‍ പാചകം ചെയ്ത് കോഴിയിറച്ചിയെന്ന വ്യാജേന വവ്വാല്‍ ഇറച്ചി വില്‍പ്പന നടത്തിയത്.തോപ്പൂര്‍ രാമസ്വമി കാട്ടില്‍ നിന്നും രണ്ടില്‍ അധികം വെടിയൊച്ചകള്‍ കേട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് രണ്ട് പേരെ പിടികൂടിയത്.
കമല്‍, സെല്‍വം എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.പഴംതീനി വവ്വാലുകളെയാണ് ഇവര്‍ പിടികൂടാറുള്ളതെന്നാണ് വിവരം. പിടിച്ച ശേഷം പാകം ചെയ്യ്ത് കോഴിയിറച്ചിയാണെന്ന് വിശ്വസിപ്പിച്ചാണ് വില്‍പ്പന നടത്തിയത്. ചിക്കനാണെന്ന് കരുതി നിരവധിയാളുകളാണ് പാകം ചെയ്ത വവ്വാല്‍ ഇറച്ചി വാങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.അതേസമയം, കഴിഞ്ഞ വര്‍ഷം ബെംഗളൂരു റെയില്‍വേ സ്‌റ്റേഷന്‍ വഴി സംശയാസ്പദമായി മാസം കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാപകമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം നടത്തിയിരുന്നു.
റെയില്‍വേ സ്റ്റേഷന്‍ മുഖേന വ്യാപകമായി മാസം കടത്തുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധനകള്‍ കര്‍ശനമാക്കിയത്.ഈ രണ്ട് സംഭവങ്ങളും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളായിരുന്നുവെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.