കർണാടകയിലെ മൈസൂരുവില്‍ യുവതിയെ പീഡിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ഒരു പബ്ബില്‍ വച്ചാണ് പ്രതികള്‍ യുതിയെ പരിചയപ്പെട്ടത്.ഇവിടെ വച്ച് മൂന്ന് പേരും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് ഇവർ യുവതിയെ ഒരു ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നതെന്നും ഇരയായ പെണ്‍കുട്ടി മൈസൂരുവിലെ വിജയനഗർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
സ്വിഗിയുടെ വൻ തട്ടിപ്പ്, ദൂരം കൂട്ടി കാട്ടി ഉപഭോക്താവില്‍ നിന്ന് ഡെലിവറി ചാര്‍ജ് ഈടാക്കി: കമ്ബനിക്ക് പിഴ
ദൂരം കൂട്ടി കാണിച്ച് ഉപഭോക്താവില്‍ നിന്ന് സ്വിഗി വണ്‍ ഉപഭോക്താവില്‍ നിന്ന് ഉയർന്ന ഡെലിവറി ചാർജ് ഈടാക്കിയ ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോം സ്വിഗിക്ക് പിഴ ശിക്ഷ.ഉപഭോക്താവിന് 35,000 രൂപ നഷ്ടപരിഹാരം നല്കാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി പറഞ്ഞു.ഹൈദരാബാദ് സ്വദേശിയായ എമ്മാഡി സുരേഷ് ബാബു എന്ന വ്യക്തി സ്വിഗിയുടെ വണ്‍ മെമ്ബർഷിപ്പ് എടുത്തിരുന്നു.
നവംബർ ഒന്നിന് ഇദ്ദേഹം സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തു. പ്രസ്തുത ഹോട്ടലില്‍ നിന്ന് സുരേഷിന്റെ വീട്ടിലേക്ക് 9.7 കിലോമീറ്റർ ആയിരുന്നു ദൂരം ഉണ്ടായിരുന്നത്. എന്നാല്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ കാണിച്ചത് 14 കിലോമീറ്റർ ദൂരമാണ്. തുടർന്ന് 103 രൂപ ഡെലിവറി ചാർജ് ആയി ഈടാക്കി.