ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 4.386 കിലോഗ്രാം ആംബർഗ്രിസ് (തിമിംഗല ഛർദി ) യുമായി രണ്ടുപേരെ കൊല്ലേഗല്‍ പോലീസ് അറസ്റ്റ് ചെയ്തു (Ambergris ).മൈസൂരു അശോകപുരം സ്വദേശി വസന്ത്കുമാർ (50), രാമനഗര ജില്ലയില്‍ നിന്നുള്ള വൈരമുടി (40) എന്നിവരാണ് പിടിയിലായത്.ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ കൊല്ലേഗലിലെ ഹൊസഹോലാലുവിന് സമീപത്ത് നിന്നാണ് ഇരുവരും പിടിയിലായത്.കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
DJ കണ്‍സോള്‍ നന്നാക്കാൻ പണം നല്‍കിയില്ല; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി യുവാവും സുഹൃത്തുക്കളും
ഡി.ജെ. കണ്‍സോള്‍ നന്നാക്കുന്നതിന് പണം നല്‍കാൻ വിസ്സമതിച്ച അമ്മയെ മകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.ഗാസിയാബാദ് സ്വദേശി സംഗീത ത്യാഗി(47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സംഗീതയുടെ മകൻ സുധീർ, സുഹൃത്തുക്കളായ അങ്കിത്, സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഗാസിയാബാദില്‍നിന്നു ഒക്ടോബർ നാലിന് ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ച് മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഗാസിയാബാദിലെ ട്രോണിക്ക സിറ്റി മേഖലയില്‍ നിന്നാണ് സംഗീതയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മകൻ സുധീർ ഒന്നിലധികം കവർച്ച കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയാണെന്ന് കണ്ടെത്തി.
ഇയാള്‍ ലഹരിക്കടിമയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ചടങ്ങുകളില്‍ ഡി.ജെ. ആയി ജോലി ചെയ്യുകയായിരുന്നു സുധീർ എന്നാണ് പോലീസ് പറയുന്നത്. ഒരു തുണി ഫാക്ടറിയിലായിരുന്നു സംഗീത ജോലി ചെയ്തിരുന്നത്. അടുത്തിടെ, തന്റെ ഡി.ജെ. കണ്‍സോള്‍ നന്നാക്കുന്നതിനായി സുധീർ അമ്മയോട് 20,000 രൂപ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാൻ സംഗീത വിസമ്മതിച്ചതാണ് സുധീറിനെ ചൊടിപ്പിച്ചത്. ഒക്ടോബർ മൂന്നിന് അമ്മയെ ബൈക്കില്‍ കയറ്റി സുഹൃത്തുക്കളായ അങ്കിതും സച്ചിനും കാത്തിരിക്കുന്ന സ്ഥലത്തേക്ക് സുധീർ പോയി.
അവിടെവെച്ച് മൂവരും ചേർന്ന് സംഗീതയുടെ തലയില്‍ ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ട്രോണിക്ക സിറ്റി പ്രദേശത്ത് ഉപേക്ഷിച്ചതിന് ശേഷം ഇവർ കടന്നുകളഞ്ഞതായും പോലീസ് വ്യക്തമാക്കി.