ബെംഗളൂരു: നടൻ ദർശൻ്റെ ഭാര്യ വിജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങൾ അയക്കുകയും ചെയ്‌ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ദാവണഗെരെ സ്വദേശിയും ഐടി ജീവനക്കാരനുമായ നിതിൻ (31), ചിക്കാനവാര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ചന്ദ്രമലി (45) എന്നിവരാണ് അറസ്റ്റിലായത്.