ബെംഗളൂരു: ട്യൂഷൻക്ലാസിന് വന്ന പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അധ്യാപകൻ അറസ്റ്റില്‍.മാണ്ഡ്യയിലെ അഭിഷേക് ഗൗഡ(25)യെ ആണ് ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസെടുത്തു.നവംബർ 23-ന് ആണ് അഭിഷേക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജെ.പി. നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജനുവരി അഞ്ചാം തീയതി മാണ്ഡ്യയില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നെങ്കിലും അഭിഷേകിനെ പിടികൂടാനായിരുന്നില്ല.
തുടർന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് അഭിഷേക് പിടിയിലാവുന്നത്. അഭിഷേക് വിവാഹിതനും രണ്ട് വയസ്സുള്ള കുട്ടികളുടെ പിതാവുമാണെന്ന് സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ലോകേഷ് ബി.ജെ പറഞ്ഞു.
കള്ളൻ മോഷ്ടിച്ചത് ട്രാൻസ്ഫോര്‍മര്‍; 5000 പേരടങ്ങുന്ന ഗ്രാമം മുഴുവൻ 25 ദിവസമായി ഇരുട്ടില്‍
പലതരം സാധനങ്ങള്‍ കള്ളന്മാർ മോഷ്ടിക്കാറുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് വളരെ വിചിത്രമായ മോഷണവാർത്തകളും വരാറുണ്ട്.റോഡും പാലവും അടക്കം കള്ളന്മാർ അടിച്ചുകൊണ്ടുപോയ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വിചിത്ര മോഷണത്തിൻ്റെ വാർത്തയാണ് ഉത്തർപ്രദേശില്‍ നിന്ന് വരുന്നത്.ഉത്തർപ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമത്തില്‍ നിന്നാണ് വിചിത്ര മോഷണവാർത്ത പുറത്തുവരുന്നത്. ഒരു ട്രാൻസ്ഫോർമറാണ് സൊറാഹ ഗ്രാമത്തില്‍ നിന്ന് മോഷണം പോയത്. 25 ദിവസം മുൻപ് മോഷണം നടന്നെങ്കിലും ഇതുവരെ ഇവിടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിയ്ക്കാൻ വൈദ്യുതി വകുപ്പ് തയ്യാറായിട്ടില്ല.
വൈദ്യുതി വകുപ്പും പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചികഴിഞ്ഞു. എന്നാല്‍, ഇതുവരെ പ്രതികളെ പിടിയ്ക്കാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.ട്രാൻസ്ഫോർമർ മോഷണം പോവുകയും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാതിരിക്കുകയും ചെയ്തതോടെ ഗ്രാമത്തിലെ ആളുകള്‍ കഷ്ടത്തിലാണ്. അയ്യായിരത്തിലേറെ ജനസംഖ്യയുള്ള ഗ്രാമം സന്ധ്യയാവുന്നതോടെ ഇരുട്ടില്‍ മുങ്ങുകയാണ്. ഉത്തർപ്രദേശില്‍ അടുത്ത മാസം യുപി ബോർഡ് പരീക്ഷ നടക്കാനിരിക്കുകയാണ്. ഇതിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെയാണ് ട്രാൻസ്ഫോർമർ പ്രതിസന്ധി ഏറെ ബാധിച്ചത്.
വൈദ്യുതി തടസം കുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഗ്രാമത്തലവൻ സത്പാല്‍ സിംഗ് പറഞ്ഞു. ഇത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിമുടക്കമുണ്ടായതിനെ തുടർന്ന് ഗ്രാമത്തിലെ ഇൻവർട്ടറുകള്‍ പ്രവർത്തിക്കുന്നില്ല. മൊബൈല്‍ ചാർജിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും ഇപ്പോള്‍ നടക്കാറില്ല. ഇക്കാര്യങ്ങളൊക്കെ ഗ്രാമത്തിലെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പുതിയ ട്രാൻസ്ഫോർമറിൻ്റെ കാര്യത്തില്‍ ഉടൻ തീരുമാനമാകുമെന്ന് വൈദ്യുതി വകുപ്പിലെ ജൂനിയര്‍ എഞ്ചിനിയര്‍ അശോക് കുമാര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ഇവിടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കും. ട്രാൻസ്ഫോർമർ മോഷണം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശം സർക്കാരിന് അയച്ചിട്ടുണ്ട് എന്നും അശോക് കുമാർ പറഞ്ഞു.