ബെംഗളുരു • കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ മുതൽ ശിവാജി നഗർ വരെ 855 മീറ്റർ തുരങ്കം നിർമിച്ചതോടെ നമ്മ മെട്രോ യുടെ ആദ്യ തുരങ്കപാത നിർണായക ഘട്ടം പിന്നിട്ടു.
തിരക്കേറിയ റോഡിലൂടെ 20 മിനിറ്റോളം സമയമെടുക്കുന്ന 2 കിലോമീറ്റർ യാത്രയാ ണ്. തുരങ്കപാതയിലൂടെ മെട്രോ എത്തുന്ന തോടെ ഏളുപ്പമാകുക. ശിവാജനഗർ ബസ് സ്റ്റേഷനു സമീപം തുരങ്കനിർമാണ യന്ത്രം ടിബിഎമ്മിന്റെ മുൻഭാഗം ദൃശ്യമായതോടെ, ഒരു വർഷം ത്തിലേറെയായി ഇതിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ ആർപ്പുവി ളിച്ചു. നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ഭൂ ഗർഭപാത നിർമാണത്തിലെ ആദ്യ നാഴിക കല്ലിനു സാക്ഷ്യം വഹിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും എത്തിയിരുന്നു.
ഡയറി സർക്കിൾ മുതൽ നാഗവാര വരെ തുരങ്കപാതകൾ നിർമിക്കുന്ന 9 യന്ത്രങ്ങ ളിൽ ആദ്യം പ്രവർത്തിച്ചു തുടങ്ങിയ ഊർജിയാണ് ഇന്നലെ ദൗത്യം പൂർത്തീക രിച്ചത്.
• 2020 ഓഗസ്റ്റ് 20നു കന്റോൺമെ ന്റിൽ നിന്നാണ് നിർമാണം തുടങ്ങിയത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒട്ടേറെ കെട്ടി ടങ്ങളുള്ള ജനവാസ മേഖലയിൽ 60 അടി താഴെക്കൂടി തുരങ്കം നിർമിക്കൽ കടുത്ത വെല്ലുവിളിയായിരുന്നുവെന്നു റെയിൽ കോർപറേഷൻ(ബിഎംആർസി) അധികൃതർ പറഞ്ഞു.
അടുത്തതിന് ഇനി 20 ദിവസം
“ഊർജ’യ്ക്കു സമാന്തരമായി കന്റോൺമെന്റിൽ നിന്നു തുരങ്കം നിർമി ക്കുന്ന മറ്റൊരു ടിബിഎം ആയ വിന്ധ്യ 20 ദിവസത്തിനകം പുറ ത്തെത്തുമെന്നു ബിഎംആർസി എംഡി അഞ്ജും പർവേശ് പറ ഞ്ഞു. ഇതിനകം 693 മീറ്റർ തുര നിർമിച്ചു കഴിഞ്ഞു.
ഇരട്ട തുരങ്കത്തിൽ ഇനി 17.5 കിലോമീറ്റർ
13.9 കിലോമീറ്ററാണ് ഭൂഗർഭപാതയുടെ നീളമെങ്കിലും സ്റ്റേഷൻ ഒഴികെ, ഇരുവശ ങ്ങളിലേക്കുമായി 21.246 കിലോമീറ്റർ തുര ങ്കം നിർമിക്കണം. ഊർജ ഉൾപ്പെടെ 9 ടിബിപ്പിച്ച ശേഷം കന്റോൺമെന്റ് മുതൽ പോട്ട എമ്മുകളും ചേർന്ന് ഇതുവരെ 3,842 കി ലോമീറ്റർ നിർമിച്ചു. 17,404 കിലോമീറ്റർ ആണു ശേഷിക്കുന്നത്. എല്ലാ ടിബി എമ്മുകളും ചേർന്നു ദിവസേന 40 മീറ്റർ തുരങ്കം പണിയുന്നുണ്ട്. കോ വിഡിനെ തുടർന്നുണ്ടായ തൊഴിലാ ളിക്ഷാമമാണു കഴിഞ്ഞ വർഷം നിർ മാണം മന്ദഗതിയിലാകാൻ കാരണ മെന്നും അധികൃതർ പറഞ്ഞു.
പോട്ടറി ടൗണിലേക്ക്
ശിവാജിനഗർ വരെ തുരങ്കം നിർമിച്ച ഊർജയുടെ യന്ത്രഭാഗങ്ങൾ വേർപെടു ത്തിയെടുത്തു റോഡ് മാർഗം കന്റോൺമെ സ്റ്റേഷന്റെ വടക്കേ ഭാഗത്തേക്കു കൊ ണ്ടുപോകും. അവിടെ വീണ്ടും കൂട്ടിയോജി റി ടൗൺ സ്റ്റേഷൻ വരെയുള്ള തുരങ്ക നിർമാണം തുടങ്ങും.
ഭൂഗർഭ പാത നിർമാണം : വേഗം പകരാൻ നാല് പാക്കേജ്
നിർമാണം വേഗത്തിലാക്കാൻ 4 പാക്കേജ് ആയാണ് ഭൂഗർഭപാത നിർമാണത്തിനു കരാർ നൽകി യിരിക്കുന്നത്.
പാക്കേജ് 1 : ഡയറി സർക്കിളിനു സമീപം ജയനഗർ ഫയർ സ്റ്റേഷൻ മുതൽ വെള്ളാറ ജംക്ഷൻ വരെ 3,655 കിലോമീറ്റർ തുരങ്കപാതകളും ഡയറി സർക്കിൾ, ലസന്ദ, ലാങ്ഫോഡ് ടൗൺ സ്റ്റേഷനുകളും ഉൾപ്പെടുന്നതാണ് ആദ്യത്തേത്. രുദ്ര, വമിക വരദ എന്നീ ടിബിഎമ്മുകളാണ് ഈ പാതയുടെ നിർമാണത്തിലുള്ളത്.
പാക്കേജ് 2 : വെള്ളാറ ജംക്ഷൻ-ശിവാജിന ഗർ. 2.755 കിലോമീറ്റർ സ്റ്റേഷൻ: രാഷ്ട്രീയ മി ലിറ്ററി സ്കൂൾ, എംജി റോഡ്, ടി ബിഎം; അവനി, ലാവി
പാക്കേജ് 3: ശിവാജി നഗർ-താനറി റോഡ്. 2.884 കിലോമീറ്റർ സ്റ്റേഷൻ: കന്റോൺമെന്റ്, പോട്ടറി ടൗൺ, ടിബിഎം. ഊർജ, വിന്ധ്യ
പാക്കേജ് 4: താനറി റോഡ്-നാഗവാര. 4.59 കിലോമീറ്റർ, സ്റ്റേഷൻ: താനറി റോഡ്, വെങ്കടേഷ് പുര, കടുകൊണ്ടാണഹള്ളി, നാഗവര