Home Featured ബെംഗളൂരു: ബേക്കറിയിലേക്ക് ലോറി ഇടിച്ചു കയറി അപകടം ; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബേക്കറിയിലേക്ക് ലോറി ഇടിച്ചു കയറി അപകടം ; മൂന്ന് പേർ മരിച്ചു

by admin

ബെംഗളൂരു: തുമക്കൂരുവിൽ റോഡരികിലെ ബേക്കറിയിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 3 മരണം. 3 പേർക്ക് പരുക്കേറ്റു. കൊരട്ടഗെരെ താലൂക്കിലെ കൊലാലയിലാണ് അപകടമുണ്ടായത്.കീടനാശിനിയുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബേക്കറിയിലേക്കു ഇടിഞ്ഞു കയറുകയായിരുന്നു.

ബേക്കറിയിലെ ജീവനക്കാരായ ബൈലപ്പ (65), ജയണ്ണ(65), ໑໙(50) എന്നിവരാണ് മരിച്ചത്. കാന്തരാജു, സിദ്ധഗംഗമ്മ, മോഹൻ കുമാർ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടം നടക്കുന്ന സമയത്ത് 6 പേരും ബേക്കറിയിൽ പലഹാരങ്ങളുണ്ടാക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

ഡോക്‌ടറെ കാണാൻ കാത്തിരിക്കണമെന്ന് പറഞ്ഞു; റിസപ്‌ഷനിസ്റ്റായ 26കാരിയെ ക്രൂരമായി ചവിട്ടി മുടിയില്‍പ്പിടിച്ച്‌ വലിച്ചിഴച്ച്‌ രോഗി

ആശുപത്രിയില്‍ റിസപ്‌ഷനിസ്റ്റായ യുവതിയെ ക്രൂരമായി മർദിച്ച്‌ വലിച്ചിഴച്ച്‌ രോഗി. മഹാരാഷ്‌ട്രയിലെ താനെയിലുള്ള ശ്രീ ബാല്‍ ചികിത്സാലയ എന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം.അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ഡോക്‌ടറുടെ ചേംബറില്‍ പ്രവേശിക്കാൻ വിസമ്മതിച്ചതിനാണ് റിസപ്‌ഷനിസ്റ്രായ സൊണാലി പ്രദീപ് കലാസാരെയെ (26) രോഗിയായ ഗോകുല്‍ ക്രൂരമായി ആക്രമിച്ചത്.ആശുപത്രിയിലെത്തിയപ്പോള്‍ ഗോകുല്‍ മദ്യപിച്ചിരുന്നു എന്നാണ് വിവരം. ഇയാള്‍ ഡോക്‌ടറുടെ ക്യാബിനിലേക്ക് കടക്കാൻ ശ്രമിച്ചു.

ഒരു മീറ്റിംഗ് നടക്കുന്നതിനാല്‍ ആരെയും കടത്തിവിടരുതെന്ന് ഡോക്‌ടർ നിർദേശിച്ചിരുന്നു. അതിനാല്‍ സൊണാലി ഇയാളെ തടഞ്ഞു. തുടർന്നാണ് സൊണാലിയെ ഗോകുല്‍ ശക്തിയില്‍ ചവിട്ടുകയും മുടിയില്‍ പിടിച്ച്‌ വലിച്ചിഴയ്‌ക്കുകയും ചെയ്‌തത്. ആശുപത്രിയിലെ ജീവനക്കാരും മറ്റ് രോഗികളും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സൊണാലി മൻപാഡ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഗോകുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ആക്രമണം, അശ്ലീല ഭാഷ ഉപയോഗിക്കല്‍, സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.ഇപ്പോള്‍ കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സുഹാസ് ഹെമാഡെ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമ്മാണ്‍ സേന അംഗങ്ങളും മൻപാഡ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group