തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ 16 ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറയാത്തതിനാലാണ് ലോക്ഡൗണ്‍ നീട്ടിയത്. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു.
മെയ് മാസം കേരളത്തിന് അതിനിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമാവധി ശ്രദ്ധ പുലര്‍ത്തിയാല്‍ മരണം കുറച്ച് നിര്ത്താനാക്കും. മഴ ശക്തമായാല്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.