ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കാരണം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) അധികൃതരുടെ വീഴ്ചയാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ. ഒരു തയാറെടുപ്പുമില്ലാതെ ജനക്കൂട്ടത്തെ സംഘടിപ്പിച്ചത് ആർസിബിയാണ്.പൊലീസിന്‍റെ അനുമതി പോലും തേടിയിരുന്നില്ല അവർ. അഞ്ചര ലക്ഷത്തോളം പേരാണു തടിച്ചുകൂടിയത്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് മുന്നൊരുക്കങ്ങൾ നടത്താൻ പൊലീസിന് സാധിക്കില്ല. പൊലീസ് മാന്ത്രികരോ ദൈവങ്ങളോ അല്ലെന്നും ട്രൈബ്യൂണൽ പറഞ്ഞു.
ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷം. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്.
കര്‍ണാടകയില്‍ പൊലീസ് തനിക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം’
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തുറന്ന കത്തുമായി മാവോയിസ്റ്റ് നേതാവ് രൂപേഷ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ പൊലീസ് തനിക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് രൂപേഷ് രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചിരിക്കുന്നത്.രൂപേഷ് എഴുതിയ കത്ത് അദ്ദേഹത്തിന്റെ പങ്കാളി ഷൈനയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
അഖിലേന്ത്യാതലത്തില്‍ കേന്ദ്രതലത്തില്‍ നടന്നുവരുന്ന ഏകാധിപത്യ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ മൂലം എഴുത്തുകാരും വിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയ എതിരഭിപ്രായമുള്ളവരുമടക്കം യുഎപിഎ ചുമത്തപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞു വരികയാണെന്ന് രൂപേഷ് സൂചിപ്പിക്കുന്നു. താന്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നതല്ലാതെ തനിക്കെതിരെ ചുമത്തപ്പെട്ട കേസുകളില്‍ മറ്റ് ആരോപണങ്ങള്‍ ഒന്നുമില്ലെന്നും രൂപേഷ് സൂചിപ്പിക്കുന്നു.
കേരളത്തിലെയും കേന്ദ്രത്തിലെയും വിവിധ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ സത്യവാങ്മൂലങ്ങളില്‍ കുറിച്ച കേസുകളുടെ എണ്ണമോ തീവ്രതയോ പോലും തനിക്കെതിരായി ആരോപിക്കപ്പെട്ടിട്ടില്ല. താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാട് തന്നെയാണ് പത്തു കൊല്ലത്തെ ജയില്‍വാസത്തിന് ശേഷവും തന്റെ മോചനം തടയുന്നതെന്നും രൂപേഷ് പറയുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സൂചിപ്പിച്ചതുപോലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമായി തന്നെയാണ് 10 വര്‍ഷത്തെ തടങ്കല്‍ വാസത്തിനു ശേഷവും വീണ്ടും കര്‍ണാടക കേസില്‍ താന്‍ പ്രതിചേര്‍ക്കപ്പെടുന്നതെന്ന് രൂപേഷ് പറയുന്നു. എന്നാല്‍ ഇത് സംഭവിക്കുന്നത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധാരാമയ്യയുടെ കീഴിലുള്ള പൊലീസ് വിഭാഗമാണ് ചെയ്യുന്നത് എന്നത് കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും അപ്രഖ്യാപിത അടിയന്തരാവസ്ഥ നയങ്ങള്‍ തന്നെയാണ് എന്ന് തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നുവെന്നും രൂപേഷ് പറയുന്നു.
കര്‍ണാടകയില്‍ ഇതിനുമുമ്ബ് ഉണ്ടായ യെദിയൂരപ്പ/ബൊമ്മെ ഏകാധിപത്യ ഹിന്ദുത്വ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ‘ഏകദ്ദളി കര്‍ണാടക’ അടക്കമുള്ള നിരവധി സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായ തുറന്നുകാണിക്കലുകള്‍ തന്നെയാണ് കോണ്‍ഗ്രസിന് അധികാരം ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയത്. തനിക്കെതിരെ 2012ലെ കള്ളക്കേസ് ചുമത്തുന്നത് തന്റെ മോചനം തടയുക എന്നതിന്റെ ഭാഗമാണ്. ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധവും അടിയന്തരാവസ്ഥാ സമവും ആണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല വിഷയത്തില്‍ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണമെന്നും രൂപേഷ് ആവശ്യപ്പെടുന്നു