കോഴിക്കോട്: ചെരുപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദ്ദനം ഏറ്റത്.പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. ഏഴാം ക്ലാസുകാരന്‍റെ സഹോദരന്‍റെ സുഹൃത്താണ് വിദ്യാർത്ഥിയെ വീട്ടില്‍ വച്ച് മർദിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കൂടരഞ്ഞി സ്വദേശിയായ 12 വയസുകാരനാണ് ഹയർസെക്കണ്ടറി വിദ്യാർത്ഥിയുടെ മർദ്ദനമേറ്റത്. രണ്ട് വിദ്യാർത്ഥികളും പ്രദേശത്തെ ഒരേ സ്കൂളിലാണ് പഠിക്കുന്നത്. മർദനമേറ്റ ഏഴാം ക്ലാസുകാരന്റെ സഹോദരനും, മർദിച്ച വിദ്യാർത്ഥിയും സുഹൃത്തുക്കളാണ്.
അവധി ദിവസം കൂട്ടുകാരന്റെ വീട്ടിലെത്തിയപ്പോഴാണ് മർദനം. ചെരുപ്പ് മാറി ഇട്ടതുമായി ബന്ധപ്പെട്ട് തർക്കംഉണ്ടാവുകയും, ഒടുവില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചെന്നുമാണ് പരാതി. നെഞ്ചിലുംമുഖത്തും ദേഹമാസകലം മർദനം ഏറ്റുപാടുകള്‍ ഉണ്ട്. മർദനമേറ്റ വിദ്യാർത്ഥി കോടഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. രക്ഷിതാക്കള്‍ തിരുവമ്ബാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം പരാതി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് കൈമാറും.