ബെംഗളൂരു: സംസ്ഥാനത്തെ വിവിധട്രെക്കിംഗ് പാതകൾ അടച്ചുവേനലെത്തിയതോടെ കാട്ടുതീതടയുന്നതിനും വന്യജീവി-മനുഷ്യസംഘർഷം ലഘൂകരിക്കുന്നതിനുംവേണ്ടിയാണ് വനംവകുപ്പ്നടപടി. കുദ്രേമുഖ് വന്യജീവിഡിവിഷനിലെ എട്ട് ട്രെക്കിങ്പാതകളാണ് അടച്ചിരിക്കുന്നത്.കുദ്രേമുഖ് നാഷണൽ പാർക്ക്,സോമേശ്വര വന്യജീവി സങ്കേതം,മൂകാംബിക വന്യജീവി സങ്കേതംഎന്നിവിടങ്ങളിലെ ട്രെക്കിങ്റൂട്ടുകളിലാണ് ഈ നിരോധനംബാധകമാകുന്നത്. കുദ്രേമുഖ് വന്യജീവിഡിവിഷനിലെ അസിസ്റ്റന്റ്കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ്ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ്പുറപ്പെടുവിച്ചിച്ചത്. കാട്ടിനുള്ളിൽ തീപിടിത്തങ്ങൾമനുഷ്യരുടെ അശ്രദ്ധ മൂലമാണെന്നാണ്വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
പുല്ലുകൾ ഉണങ്ങാൻതുടങ്ങുന്നതിനാൽ വരും ദിവസങ്ങളിൽതീപിടിത്ത സാധ്യത കൂടുതലാണ്.കഴിഞ്ഞ കാലങ്ങളിൽ ട്രെക്കർമാർതീയിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ബോധവൽക്കരണ പരിപാടികളുംഗൈഡുകളുടെ സാന്നിധ്യവുംഉണ്ടായിരുന്നിട്ടും ഇത് സംഭവിച്ചു.അതിനാലാണ് ഇത്തവണസംസ്ഥാനത്തുടനീളം ട്രെക്കിങ്നിരോധിക്കാൻ തീരുമാനിച്ചത്.അതോടൊപ്പം കടുവ സെൻസസ്നടക്കുന്നതും ട്രെക്കിങ് നിരോധിക്കാൻഒരു കാരണമായിട്ടുണ്ട്.അനുമതിയില്ലാതെ ആളുകളെവനത്തിനുള്ളിലേക്ക്കൊണ്ടുപോകരുതെന്ന്റിസോർട്ടുകൾക്കും ഹോട്ടലുകൾക്കുംമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വനംവകുപ്പ്നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.